0%

Chapter Title : ധ്വനിചേച്ചി 1 [അദ്വൈത്]

Author : Kambikathakal Read All Parts 758

നിൽക്കണ്ടാ.. ഇറങ്ങിക്കോളണം, എങ്ങോട്ടേയ്ക്കാന്നു വെച്ചാൽ..

ഒന്നുത്തരവിട്ടശേഷം കൂട്ടിച്ചേർത്തു,

എനിയ്ക്കിനിയും നിനക്കുവേണ്ടി നാട്ടുകാരുടെമുന്നിൽ നാണംകെടാൻ വയ്യ.. ഇനിയെങ്കിലും കുറച്ചുനാൾ തലയുയർത്തി നടക്കണമെന്ന് ആഗ്രഹമുണ്ട്.. അതോണ്ടെന്റെ സന്തതിയ്ക്ക് പഠിച്ചാലേ മതിയാവുള്ളൂങ്കിൽ  ഈ നാട്ടിൽവേണ്ട... വേറെ എവിടാന്നുവെച്ചാ പൊക്കോ..

വിചാരണ കഴിഞ്ഞു.. ശിക്ഷയും വിധിച്ചു..

എന്നെയിങ്ങനെ നാടുകടത്താനും വേണ്ടി ഞാനെന്താ ചെയ്തത്? ഒന്നുരണ്ടു തല്ലുണ്ടാക്കിയതോ? അതോ, ആ കേസിന് കോളേജിൽനിന്നും പുറത്താക്കിയതിന്റെ പേരിൽ വേറൊരു കോളേജിലും അഡ്മിഷൻ കിട്ടാത്തതോ?

ആൺപിള്ളേരാവുമ്പോൾ പ്രായത്തിന്റെ അല്ലറചില്ലറ പ്രശ്നങ്ങളൊക്കെ ഉണ്ടാകുന്നത് സാധാരണയല്ലേ? നിങ്ങടെ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ ചോദിയ്ക്കാമായ്രുന്നു, ഈ പ്രായത്തിൽ നിങ്ങള്കാണിച്ച വെകിടത്തരങ്ങൾ എന്തോരമെന്ന്..

അമ്മ വീണ്ടുംകേറി എനിക്കുവേണ്ടി ഡിഫൻഡ് ചെയ്തു. പക്ഷേ അതിനിടയിലും അച്ഛന്റെവാക്കുകൾ ഒന്നുകൂടി സ്ട്രൈക്കുചെയ്തു.

അതാപറഞ്ഞത് ഇനിയിവിടെ നിൽക്കണ്ടാ, വേറെ എങ്ങോട്ടെങ്കിലും പറഞ്ഞുവിടാൻ.. ഇവന്റെയീ നശിച്ച കൂട്ടുകെട്ട് പോയാലേ ഇവൻ നന്നാകൂ...

സത്യത്തിൽ എനിയ്ക്കും അത്രയുമേ വേണ്ടിയിരുന്നുള്ളൂ. തുടർന്നും ഇവിടെത്തന്നെ നിന്നാൽ അച്ഛന്റെ കണക്കുപറച്ചിലാവും ബാക്കി.. മാത്രവുമല്ല, പ്ലസ്ടു കഴിഞ്ഞിട്ട് എങ്ങോട്ടെങ്കിലും പോകണമെന്ന് ആഗ്രഹമുണ്ടായ്രുന്ന എനിയ്ക്ക് അതൊരു സുവർണ്ണാവസരവുമായിരുന്നു

വേറെ എവിടേയ്ക്കെങ്കിലുമെന്ന് പറഞ്ഞെന്നല്ലാതെ കൃത്യമായൊരു ഓപ്ഷൻ അങ്ങേർക്കുമില്ലായിരുന്നു. ഇത്രനാളും സകല അലമ്പിനും തലവെച്ചുകൊടുത്ത് നടന്നിരുന്ന എനിയ്ക്ക് എവിടെ അഡ്മിഷൻ ശരിയാക്കാനാണെന്ന ചിന്ത അവരിലും മുള പൊന്തിയിരുന്നെങ്കിലും അവിടംതൊട്ട് എന്റെ തലച്ചോർ പ്രവർത്തിച്ചു തുടങ്ങുകയായിരുന്നു..

എന്നാൽ ഞാൻ കണ്ണൂർക്ക്.. വല്യമ്മയുടെ വീട്ടിലേയ്ക്കു പൊക്കോളാം..

എന്നിലുള്ള സകലപ്രതീക്ഷയും അവസാനിപ്പിച്ചുകൊണ്ട് അച്ഛൻ അകത്തേയ്ക്കു പോകാനായി തുടങ്ങുമ്പോഴാണ് ഞാനങ്ങനെ വിളിച്ചുപറഞ്ഞത്. അതിനവരുടെ മറുപടിയെന്താകും എന്നൊരുചോദ്യം അപ്പോഴേയ്ക്കും എന്റെമുഖത്തും നിഴലിട്ടിരുന്നു.

എങ്കിലും അതൊന്നുമൊരു പ്രശ്നമല്ലന്നമട്ടിൽ ബുദ്ധിയുടെമറുവശം കട്ടയ്ക്കു കൂടെനിന്നതും പിന്നൊന്നുമോർക്കാതെ ഞാൻ കല്ലുപോലെ നിന്നു. പോരാത്തതിന് കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ

💬 Comments

View all comments