Chapter Title : ധ്വനിചേച്ചി 2 [അദ്വൈത്]
ഞങ്ങളൊരുമിച്ച് നടന്നു.
നടക്കുന്നതിനൊപ്പം മനസ്സ് കൊതിയ്ക്കുവോളം ചേച്ചിയേയും നുകർന്നുകൊണ്ടാണ് വീട്ടിലേയ്ക്കു പോന്നത്. ചേച്ചിയപ്പോഴും വാ തോരാതെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്നാലെന്റെ മറുപടിയിൽ കാര്യമായ മാറ്റമൊന്നും അപ്പോഴും വന്നിരുന്നില്ല. ഒരുചിരി.. അല്ലെങ്കിലൊരു മൂളൽ.. അവിടെ കഴിഞ്ഞു പരിപാടി. ബാക്കിയുള്ള സമയമത്രയും ആ കൊഴുത്ത ചന്തിപ്പാളികളുടെ കയറ്റിറക്കം നോക്കി നടപ്പായിരുന്നു ഞാൻ.
അങ്ങനെ വീട്ടിലെത്തി, റൂമിലേയ്ക്കു കയറിപ്പോയി. ട്രോളിബാഗ് തുറന്ന് ഡ്രസ്സെല്ലാമെടുത്ത് മുറിയിലെ വാഡ്രോബിലേയ്ക്കു മാറ്റി. പിന്നെ അതിൽനിന്നൊരു ചന്ദനക്കളർ ഷോർട്സും ബ്ലാക്ക് ടീഷർട്ടുമെടുത്ത് ഇട്ടിട്ട് അലമാരയ്ക്കു മുന്നിലെ കണ്ണാടിയിൽ നോക്കി. അത്യാവശ്യം ജിമ്മിൽ പോക്കും തല്ലുംപിടിയുമൊക്കെ ആയി നടന്നതുകൊണ്ട് മോശമല്ലാത്ത ശരീരവും, അമ്മയുടെ സൗന്ദര്യത്തിന്റെ ചെറിയൊരു പങ്ക് പകുത്തു കിട്ടിയതിനാൽ ചെറിയൊരു സുന്ദരനൊക്കെയാണ് ഞാനെന്നൊരു സ്റ്റേറ്റ്മെന്റ് കണ്ണാടി അഭിപ്രായപ്പെട്ടു. അതോടെ ഞാൻ മുടിയൊന്നൊതുക്കി, പെർഫ്യൂമും പൂശി താഴേയ്ക്കിറങ്ങി.
ആഹ്! നീ വന്നോ? ഞാൻ നിന്നെ കഴിയ്ക്കാൻ വിളിയ്ക്കാൻ തുടങ്ങുവായിരുന്നു..
എന്നെ കണ്ടതും പറഞ്ഞുകൊണ്ട് വല്യച്ഛൻ പിടിച്ചു ഡൈനിങ് ടേബിളിനു മുന്നിലെ കസേരയിലിരുത്തി.
ആദി വന്നോ? ചോറ് ഇപ്പൊ എടുക്കാം..
അടുക്കളയിൽ നിന്നും തലയിട്ടുനോക്കി ഞാനാണെന്നു കണ്ടതും വല്യമ്മയും പറഞ്ഞു.
ഇനി നീ എന്തിനാ വെച്ചു താമസിപ്പിയ്ക്കുന്നേ? അവൻ യാത്രചെയ്തു ക്ഷീണിച്ചു വന്നതല്ലേ? അവന് കഴിയ്ക്കാൻ കൊടുക്ക്..
അതിനുള്ള മറുപടി വല്യച്ഛന്റെ ഭാഗത്തുനിന്നും വന്നപ്പോൾ ഞാനൊന്നു ചിരിച്ചതേയുള്ളൂ.
അപ്പോൾതന്നെ വല്യമ്മ രണ്ടു തൂശനില കൊണ്ടുവന്ന് ഞങ്ങൾക്കു മുന്നിൽ വിടർത്തി. പിന്നെ അതിലേയ്ക്ക് വിഭവസമൃദ്ധമായ ഒരു സദ്യതന്നെ വിളമ്പി. ശേഷം എന്റെയടുത്തായി മറ്റൊരു കസേര വലിച്ചിട്ട് ഇരുന്നുകൊണ്ട് വിശേഷം തിരക്കലും ആരംഭിച്ചു.
വീട്ടിലെല്ലാർക്കും സുഖല്ലേ മോനെ? അമ്മയും അച്ഛനുമൊക്കെ എന്തു പറയുന്നു?
💬 Comments
View all comments