Chapter Title : ധ്വനിചേച്ചി 2 [അദ്വൈത്]
ബൺചെയ്തിട്ടിരുന്ന മുടിയെ ഇപ്പോൾ അഴിച്ചു വിടർത്തിയിട്ടേക്കുവാണ്. കൂടാതെ വന്നപ്പോൾ ഇട്ടിരുന്ന ഡ്രസ്സും മാറ്റിയിട്ടുണ്ട്. ഇപ്പോളൊരു ചാരനിറത്തിലുള്ള ചുരിദാർടോപ്പും ചുരിദാർപാന്റിനു പകരം ബ്രൗൺ നിറത്തിലൊരു അടിപ്പാവാടയുമാണ് വേഷം. ടോപ്പിന് മുട്ടിനു താഴെവരെ ഇറക്കമുണ്ടെങ്കിലും സൈഡിലെ കീറൽ ഇടുപ്പിൽനിന്നേ തുടങ്ങിയിട്ടുണ്ട്. പോരാത്തതിന് വലിച്ചിറുക്കി കെട്ടിയപോലെ ടൈറ്റായതിനാൽ ടോപ്പിന്റെ ഒരു പാളി മുന്നിലും മറു പാളി പിന്നിലുമായി കിടക്കുവാണ്. അതായത് ഇടുപ്പിനു താഴെ രണ്ടു തുടകളുടെ ഭാഗത്തും ചാരക്കളർ ടോപ്പിന്റെ മറവ് എത്തിയിട്ടില്ല. അവിടെയാകെ പ്ലീറ്റില്ലാത്ത പ്ലെയ്നായ ബ്രൗൺ പാവാടമാത്രമേയുള്ളൂ.
ചേച്ചി ആടിയുലഞ്ഞ് എന്റെയടുത്തേയ്ക്കു വന്നു. അപ്പോഴാണ് എന്റെ കൂടെയുണ്ടായിരുന്ന കുഞ്ഞാറ്റയെ കാണുന്നത്.
ആഹാ! ഇയാളും ഇവിടെയുണ്ടായിരുന്നോ?
വിടർന്ന കണ്ണുകളിൽ പരിഹാസഭാവത്തോടെ ചോദിയ്ക്കുമ്പോൾ, ചുവപ്പ് നിറമാർന്ന അധരങ്ങൾക്ക് അലങ്കാരമായി ചേർത്തു വെച്ചിരുന്ന തെളിഞ്ഞ പുഞ്ചിരിയിൽ ചേച്ചിയുടെ അഴക് ഇരട്ടിപ്പിയ്ക്കുന്നതു പോലെ എനിയ്ക്കു തോന്നി.
ചുണ്ടുകളിലെ നനവ് തേൻ ഇറ്റു പടർന്നതാവുമോ എന്നുപോലും സംശയിയ്ക്കേണ്ടി ഇരിയ്ക്കുന്നു.
അവര് അടുത്തെത്തുംതോറും എന്റെ ഹൃദയമെന്തിനോ വേണ്ടി അറിയാതെ പിടയ്ക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ അവയുടെ താളം തെറ്റി തുടങ്ങിയിരുന്നു. അതുവരെ മിതമായിരുന്ന മിടിപ്പ് ധ്വനിചേച്ചിയെ കാണുന്നതോടെ അതിന്റെ പാരമ്യത്തിലേയ്ക്ക് കൊട്ടിക്കയറുന്നതും അതിനോടു സമം ചേർന്നെന്റെ നെറ്റിത്തടത്തിൽ വിയർപ്പിറങ്ങുന്നതും ഞാനറിഞ്ഞു. എന്നിട്ടും ആ കാഴ്ചയിൽ നിന്നും മിഴി പറിയ്ക്കാനെന്റെ മനസ്സെന്നെ അനുവദിച്ചിരുന്നില്ല.
ഇവൾ വല്ല പണിയും ഒപ്പിച്ചോടാ? കുറുമ്പത്തിയാണ്!
അതു കേട്ടപ്പോഴാണ് അവരെത്തന്നെ നോക്കിനിന്ന എന്റെ ബോധം തിരിച്ചെത്തിയത്.
ഏയ്! ഇവള് മിടുക്കിയല്ലേ!
ഞാൻ മറുപടിയ്ക്കൊപ്പം ഒരു ചിരിയും പാസാക്കി.
മിടുക്കിയൊക്കെ തന്നെയാ.. എന്നുവെച്ച് അധികം അടുക്കണ്ടാട്ടാ.. ആറ്റംബോംബിന് കയ്യുംകാലും വെച്ച ഐറ്റമാ.. തരംകിട്ടിയാ ലോകംതന്നെ കത്തിച്ചു കളയും..
കുഞ്ഞാറ്റയെ തന്നെ നോക്കിക്കൊണ്ട് പറഞ്ഞുതീർക്കേ തന്നെപ്പറ്റിയുള്ള സ്വന്തം അമ്മയുടെ അഭിപ്രായം കേട്ടുനിൽക്കാനുള്ള ക്ഷമയില്ലാഞ്ഞിട്ട് അവൾ മുഖംതിരിച്ചു. അതുകണ്ടതും ചേച്ചിയെന്നെ നോക്കി കണ്ണും ചുണ്ടുമിറുക്കിയൊരു ചിരിയിട്ടു.
അവരുടെ വെളുത്തു തുടുത്ത മുഖസൗന്ദര്യത്തിനൊപ്പം ആ ചിരികൂടിയായതും എന്നിലെ ഹൃദയദാഹം അളമുട്ടി.
ഹാ! അതു പോട്ടെ.. നീ വാടാ.. ഒന്നു മുങ്ങിക്കുളി.. ഈ ക്ഷീണമൊക്കെ മാറട്ടേ.. അപ്പോഴേയ്ക്കും ഊണ് റെഡിയാവും..
എന്നോ മനസ്സിനുള്ളിൽ പുതച്ചുമൂടിയ ചില ആഗ്രഹങ്ങളെ തട്ടിയുണർത്തുംവിധമുള്ള ആ പറച്ചിൽകേട്ടതും ഞാൻ പിന്നൊന്നും ഓർക്കാതെ
💬 Comments
View all comments