0%

Chapter Title : ധ്യാനം [അപ്പു]

Author : Woodpecker Read All Parts 1.3K

ശെരി…!!"

അങ്ങനെ ഏകദേശം മുക്കാൽമണിക്കൂർ ഞങ്ങളവിടെയിരുന്ന് സംസാരിച്ചു… കാണുമ്പോ പെട്ടന്ന് അടുക്കാത്ത ഒരാളായിട്ട് തോന്നിയെങ്കിലും അവൾ വളരെ പെട്ടന്ന് അടുത്തു… എന്റെ വായിൽനിന്ന് വീണ ചില പൊട്ടത്തരങ്ങൾ കേട്ട് അവൾ ചിരിക്കുന്നതും ഞാൻ കണ്ടു.. പക്ഷെ ആളുകൾ ചുറ്റുമുള്ളതുകൊണ്ട് അധികം ഒന്നും പറ്റിയില്ല…

അന്ന് രാത്രിയാവാൻ ഞാൻ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നു… ഓരോ മണിക്കൂറും എണ്ണിയെണ്ണി കാത്തിരുന്ന് അവസാനം ആ ദിവസത്തെ ധ്യാനം കഴിഞ്ഞു… എല്ലാവരും കിടക്കാനായി ഡോർമെറ്ററിയിലേക്ക് നടന്നു…

വീണ്ടും സമയം പോവാനുള്ള നീണ്ട കാത്തിരിപ്പ്…

അങ്ങനെ കൃത്യം 12 മണിക്ക് ഞാൻ വീണ്ടും ഡോർമെറ്ററിക്ക് പുറത്തിറങ്ങി… വാതിലിനടുത്തുള്ള ബെഡ് ആയതുകൊണ്ട് സൗകര്യമായി… വീട്ടിൽ നൈറ്റ്‌ ഡ്രസ്സ്‌ ആയി ഇടുന്ന ഒരു ലൂസ് പാന്റും ടീഷർടുമായിരുന്നു ഞാൻ ഇട്ടിരുന്നത്…

തലേന്നത്തേതുപോലെ മെയിൻ ഹാളിന്റെ വശത്ത് ഒതുങ്ങിയിരുന്ന് അവൾ വാതിൽ തുറക്കുന്നതും നോക്കി ഞാനിരുന്നു… പുറത്ത് അത്യാവശ്യം നല്ല തണുപ്പുണ്ട്… കള്ളത്തരം ചെയ്യാൻ പോവുമ്പോഴുള്ള പേടികൊണ്ടുള്ള ഒരു കുളിര് വേറെ… ആകെ മൊത്തം കമ്പി വൈബ്…

ഏതാണ്ട് 10 മിനിറ്റ് കഴിഞ്ഞപ്പോ മുകളിൽ വാതിൽ തുറക്കുന്നതും അവൾ ഇറങ്ങി വരുന്നതും ഞാൻ കണ്ടു… ഹോ ദൈവമേ… കാലങ്ങളായുള്ള കാത്തിരിപ്പ് അവസാനിക്കാൻ പോവുന്നു… അതോർത്തപ്പോൾ വീണ്ടും കുളിര്..

ഞാൻ ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പിച്ച് അവളുടെ അടുത്തേക്ക് നടന്നു… സ്ത്രീകളുടെ ഡോർമെറ്ററിയിൽ നിന്ന് ഇറങ്ങുന്ന വഴിയിൽ ആകെ ഇരുട്ടാണ്.. ഞാൻ ആ ഭാഗത്ത് എത്തിയതും അവൾ എന്നെ കൈക്ക് പിടിച്ച് വലിച്ച് ഒരു മൂലയിലേക്ക് കൊണ്ടുപോയി…

പെണ്ണ് കുളിച്ച് വന്നതാണെന്ന് തോന്നുന്നു എന്തൊരു വാസന… കയ്യൊക്കെ തണുത്തിരിക്കുന്നു..

"എവിടെ..??"

💬 Comments

View all comments