Chapter Title : ദി ഡിമോൺ സ്ലേയർ 2 [Lucid]
വിളിച്ചപ്പോൾ ആണ് എണിച്ചത് എന്നിട്ട് കുളി ഒകെ കയിഞ്ഞ് ഫുഡ് ഒക്കെ ആന്റി എടുത്ത് തന്നു...
അവളെ കാണാൻ ഇല്ല പോയി കാണും ഇനി എന്റെ കൂടെ എന്തായാലും വരാൻ പോണില്ല
ഞാൻ മനസ്സിൽ പറഞ്ഞു
നോക്കുമ്പോ അതാ കൊലയിൽ ഒരു കാൽപെരുമാറ്റം
ഞാൻ നോക്കിയപ്പോ അവൾ തന്നെ നാൻസി
എന്നെ ഇത്രേം പറഞ്ഞിട്ടും ഇവൾ എങ്ങനെ ആണോ എന്റെ കൂടെ വരാൻ നിക്കണത്
ശേഷം ആന്റിയോട് പോവാന്ന് പറഞ്ഞു ഇറങ്ങി
അപ്പൊ താണ്ടേ എന്റെ ബൈക്ന്റെ അടുത്ത് നിക്കുന്നു
ഞാൻ അവളെ മൈൻഡ് ആക്കാതെ വണ്ടി എടുത്തു സ്റ്റാർട്ട് ആക്കി
ഇടക് അവൾ എന്നെ ഇടങ്കണിട്ട് നോക്കുന്നുണ്ട്
അവൾ : എന്നെ കൊണ്ടൊവോ
അല്പം ശബ്ദം തായ്‌തി പറഞ്ഞു
ഞാൻ അതൊന്നും മൈൻഡ് ആക്കാതെ ബൈക്ക് എടുത്തു ഗേറ്റിന്റെ പുറത്തേക് എടുത്തു അവൾ ഇപ്പോഴും പോർച്ചിൽ തന്നെ ആണ്
ഞാൻ ബൈക്ക് പുറത്ത് നിറുത്തി ഇനി ഇവളെ കൂട്ടാതെ പോയിട്ട് അത് ഇനി ഒരു പ്രശ്നം ആവണ്ടന്നു കരുതി
അവൾ ഇപ്പോഴും നിന്ന നിൽപ്പാണ്
ഞാൻ ആക്‌സിലേറ്റർ മുരണ്ടി വന്നു കേറിക്കോ എന്ന സിഗ്‌നൽ പോലെ
അപ്പൊ തന്നെ അവൾ മടിച്ചു മടിച്ചു വന്നു ഗേറ്റ് അടച്ചു ബൈക്കിൽ കേറി
പിന്നെ ഒന്നും നോക്കാതെ ഞാൻ വണ്ടി നേരെ എടുത്തു അവൾ മിററോറിലൂടെ എന്നെ നോക്കുന്നുണ്ട് എന്നാലും അത് അതികം മൈൻഡ് ആക്കാൻ പോയില്ല
ഇന്നലെ കുറെ കരഞ്ഞതിന്റെ ക്ഷിണം അവളുടെ മുഖത് കാണാം
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഫുൾ ആൾക്കൂട്ടം പിന്നെ കുറെ മീഡിയാസ്
💬 Comments
View all comments