Chapter Title : ദി ഡിമോൺ സ്ലേയർ 3 [Lucid]
എന്റെ പെണ്ണായി വരില്ലേ നീ എന്റെ കൂടെ അന്നും..... അതിന് മറുപടിയായി അവൾ എന്റെ കഴുത്തിൽ മുഖംപൂതി കെട്ടിപിടിച്ചു കിടന്നു കുറച്ചു കഴിഞ്ഞു എന്നെ തല ഉയർത്തി നോക്കി പതിയെ ആ നോട്ടം ഒരു ഭദ്രകളിയുടെ നോട്ടമായി മാറി ഞാൻ : എന്താ മോളുസേ നോക്കുന്നെ ഉമ്മ വേണോ അതോ..... എന്നിട്ട് ഞാൻ നാണം കാണിച്ചു ടപ്പേ............ എന്താ രമണ അത് അതെ അവൾ എന്റെ കരണം നോക്കി അടിച്ചതാണ് ഞാൻ : ആഹ്ഹ്ഹ് അമ്മേ.... ഹു എടി മുതേവി ഇപ്പൊ എന്ത് തേങ്ങാകാടി എന്നെ തല്ലിയെ കവിളത്തു കൈ വച്ചു തടവികൊണ്ട് ഞാൻ ചോദിച്ചു അവൾ : നിനക്ക് അറിയില്ല ല്ലേ ഞാൻ : ഇല്ല നീ കാര്യം പറയടി അവൾ : ഉച്ചക്ക് നീ എങ്ങോട്ടാടാ പോയത് മാരീയാദിക്ക് പറഞ്ഞോ ഞാൻ : അത് പിന്നെ ഒരു ഒരു ഫ്രണ്ടിനെ കാണാൻ ഞാൻ തപ്പി തടഞ്ഞു പറഞ്ഞു അവൾ : കളവു പറയുമ്പോ അറ്റ്ലീസ്റ്റ് ഒന്ന് വിശ്വസിക്കാൻ പാകത്തിന് പറ എന്താടാ നാറി നിന്റെ ഷർട്ട് സിഗരറ്റ് മണക്കുന്നെ
പടച്ചോനെ ഇവളെ നെഞ്ചിൽ കിടത്തിയത് എന്റെ കുഴി തോണ്ടാൻ ആയിരുന്നോ
ഞാൻ : അത് അത് ഞാൻ വലിച്ചില്ല അവൻ വലിച്ചപ്പോ മണം ഷർട്ടിൽ അടിച്ചതാവും ഹിഹി വിഷയം മാറ്റാൻ ഒന്ന് ചിരിച്ചു കാണിച്ചു അവൾ : ആണോ അപ്പൊ എന്റെ മോൻ വലിച്ചിട്ടേ ഇല്ല അല്ലെ ഞാൻ : ആ സത്യം ഞാൻ അത് കണ്ടിട്ട് തന്നെ കൊറേ കാലം ആയി അല്ലേലും
💬 Comments
View all comments