Chapter Title : ദി ഡിവൈൻ ഫെമിനിൻ - സൈഡ് A [കൊമ്പൻ]
ഇഷാരാ പോലും അതിനോട് അടുക്കാൻ പറ്റില്ല. ഫുഡ് കൊടുക്കാൻ ഒക്കെ സമ്മതിക്കും പക്ഷെ അതിനെ എടുക്കാനൊന്നും അവൻ സമ്മതിക്കില്ല. കൈയിൽ ചെറിയൊരു കടി കിട്ടി എന്നവൾ സൂചിപ്പിച്ചപ്പോ ഞാനും ചിരിച്ചു.
പക്ഷെ അതിന്റെ അടുത്ത ദിവസങ്ങളിൽ നബീലും നബനിതയും തമ്മിൽ ബാക്കിയുള്ള അപരിചത്വവും മറഞ്ഞു അവർ നല്ലപോലെ കൂട്ടായും തുടങ്ങിയിരുന്നു. ഞാനത് അവളുടെ സംസാരത്തിൽ വെച്ച് തന്നെ മനസിലാക്കുന്നുണ്ടായിരുന്നു.
പക്ഷെ മറ്റൊന്ന് എന്നെ ഞെട്ടിച്ചത്! നബീലിനെ നബനിത നേരത്തെ കണ്ടിട്ടുണ്ടെത്രെ! അവൾ ഇത് പറയുന്നത് ഇന്നലെയാണ്! ഞാൻ വിചാരിച്ചത് അവർ തമ്മിൽ നേരിട്ട് പരിചയമൊന്നുമില്ലെന്നാണ്. പക്ഷെ കൊച്ചിയിൽ ഇഷാരയെ കാണാൻ വരുമ്പോ അവർ ജസ്റ്റ് കാണുകയും സംസാരിക്കയും ചെയ്തിട്ടുണ്ട് പോലും.
പക്ഷെ ഇപ്പൊ ബാംഗളൂരിൽ അവനോടൊപ്പമാണല്ലോ അവർ രണ്ടും പുറത്തേക്ക് പോകുന്നതുമെല്ലാം. നിലവിൽ അവനു കാറും ബൈക്കും ഉണ്ട്.
പക്ഷെ അവൻ വിചാരിച്ചതിലും ഫാസ്റ്റ് ആണെന്ന് മനസിലായത് നബീനെകുറിച്ചവൾ പറഞ്ഞപ്പോഴാണ് അവൻ അടിപൊളിയാണെന്നും അവന്റെ കൂടെ പുറത്തു ഫുഡ് കഴിക്കാനൊക്കെ പോകുമ്പോ നല്ല രസമാണെന്നും, പഠിച്ചു ബോർ അടിച്ചിരിക്കുന്നത്കൊണ്ട് അവർ രണ്ടാൾക്കും ആകെയുള്ള റിലീഫ് അവനാണെന്നും നബനിതുമൊക്കെ.
അവന്റെ കൂടെ പോകുമ്പോ കാഷ്വൽ ആയിട്ട് അവൾ സെൽഫി എടുക്കാറും അതെനിക്ക് മുറപോലെ അയച്ചും തരുമായിരുന്നു. അവന്റെ ദേഹത്ത് ഒട്ടി ഒട്ടിയില്ല എന്നപോലെയായിരുന്നു ഫോട്ടോസ് എല്ലാം, എനിക്കതു കണ്ടപ്പോ നല്ല അസൂയയും കലിപ്പും തോന്നി അത് സ്വാഭാവികമാണല്ലോ.
അതുപോലെ അവളെ സോഷ്യൽ മീഡിയയിൽ കണ്ടു തിരിച്ചറിയുന്ന പലരും അവളുമായി സെൽഫി എടുക്കുന്നതിൽ നബീലിന് അസൂയ ഉണ്ടെന്നും അവളെന്നോട് മറക്കാതെ പറഞ്ഞു. അതിപ്പോൾ എനിക്കുമുണ്ട്, വെറുതെ സമയം പോകും അവളുമായി പുറത്തേക്ക് പോയാൽ.
ഇഷാരയും നബനിതയും ഒന്നിച്ചു സോഫയിൽ ഇരിക്കുമ്പോ വീഡിയോ കാൾ ഉം ചെയുന്നത് പതിവായിരുന്നു. പക്ഷെ ഡെന്റൽ എക്‌സാമിന് രണ്ടു ദിവസം മുൻപാണ് അവിടെ ഒരു സംഭവം നടന്നത്. ആ കോളേജിൽ ഒരു പെൺകുട്ടിയെ ആരൊക്കെയോ ചേർന്ന് ഗാങ് റേപ്പ് ചെയ്തത്. അതിനാൽ ബാംഗ്ലൂരിൽ ലു ഉള്ള മിക്ക കോളേജ് വിദ്യാർത്ഥികളും അതിനെതിരെ സമരം ചെയ്യാനും തുടങ്ങി. മന്ത്രിയുടെ മോനൊ മറ്റോ അതിൽ പ്രതിയായത് കൊണ്ട്, അവനെ അറസ്റ് ചെയ്യാനും പോലീസ് മുതിരുന്നുണ്ടായിരുന്നില്ല.
വിദ്യാർഥികൾ എക്സാം എഴുതില്ല എന്നുപോലുമുള്ള തീരുമാനങ്ങൾ അവരെടുത്തപ്പോൾ, പ്രതിയെ അവർ എവിടെയോ ഒളിപ്പിച്ചിരുന്നു. അങ്ങനെ എക്സാം എന്ന് തുടങ്ങുമെന്നറിയാതെ, നബനിതയും ഇഷാരയും ബാംഗ്ലൂർ സ്റ്റക്ക് ആയി.
കാര്യങ്ങൾ എല്ലാം എന്നെ നബനിത വിളിച്ചു വിശദമായി പറഞ്ഞു.
പിന്നെ
💬 Comments
View all comments