0%

Chapter Title : ദി ഡിവൈൻ ഫെമിനിൻ - സൈഡ് A [കൊമ്പൻ]

Author : കൊമ്പൻ Read All Parts 6.4K

“അജയ് നീ ഇഷാരയുടെ കസിൻ നബീലിനെ കണ്ടിട്ടുണ്ടോ!?”

“ഇല്ല എന്തെ ക്യൂട്ടാണോ?” ഞാനവളെ ചുമ്മാ കളിയാക്കി ചിരിച്ചു.

“പോ ഇവിടെന്നു ദേ ഇതാണ് ഫോട്ടോ”

നബനിത ഇഷാരയുടെ വട്സപ്പ്‍ ടിപി കാണിച്ചു തന്നു. അതിൽ ഇരുവരും ചേർന്ന് നില്കുന്ന ഫോട്ടോ ആയിരുന്നു. സൂം ചെയ്തു നോക്കിയ എനിക്ക് അന്നേരമെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

നബീൽ.

ഈശ്വരാ ഇഷാരാ ഇവന്റെ കസിൻ ആയിരുന്നോ! ചതിയൻ! ഇതുപോലെ ഒരു ചെറ്റയെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ഞാൻ.

“എന്താ അജയ് ഇങ്ങനെ നോക്കുന്നത്? അറിയുമോ നബീലിനെ!?”

“ഹേ അറിയില്ല, ഞാൻ എവിടെയോ കണ്ടപോലെ തോന്നി അതാ” ആവശ്യമോ അനാവശ്യമോ ആയ നുണയാണെന്ന് എനിക്കപ്പോൾ ഊഹിക്കാൻ കഴിഞ്ഞില്ല. പക്ഷെ നബീലിനെ എനിക്ക് നന്നായിട്ടറിയാം. അതൊരു പഴയ കഥയാ!

നബീലും ഞാനും ഒരേ പി ജി യിൽ ആയിരുന്നു താമസം, അതായതു ആ വീടിന്റെ ഉടമ ഒരു ആർമിക്കാരനാണ്. അയാളുടെ ഭാര്യ ഗായത്രിയും ഒരേയൊരു മകനും മാത്രമേ അവിടെയുള്ളൂ. ആ വീടിന്റെ മേലെയായായിരുന്നു ഞാനും നബീലും അന്ന് താമസിച്ചിരുന്നത്.

നബീലിന്റെ വലയിൽ ഗായത്രിയെ വീഴ്ത്താൻ അവൻ കണ്ടുപിടിച്ച മാർഗമായിരുന്നു ഞാൻ. അതായത് ഞാനയാളുടെ മകന് വൈകീട്ടൊരു മണിക്കൂർ ഒക്കെ ട്യൂഷൻ എടുക്കുമ്പോ, ആർമിക്കാരന്റെ പ്രിയഭാര്യയും നബീലും കൂടെ പ്രേമ സല്ലാപങ്ങളിൽ ആയിരിക്കും. ആദ്യമൊക്കെ അവർ തമ്മിൽ വെറും സംസാരവും ഒന്നിച്ചു ഭക്ഷണം ഉണ്ടാക്കലും മാത്രമായിരുന്നു. പക്ഷെ പിന്നെ പിന്നെ അവർ തമ്മിലടുത്തു, ഗായത്രിയുടെ ഉള്ളിലെ മഞ്ഞുപോലെ ഉറഞ്ഞുകിടന്ന കാമത്തെ അവൻ നോട്ടവും സ്പർശനവും കൊണ്ട് അവളിൽ തീപോലെ ഉരുക്കിയെടുത്തു. ശേഷം അവർ തമ്മിൽ കോർത്തുകിടക്കുന്നതും ഞാൻ

💬 Comments

View all comments