0%

Chapter Title : ദി മെക്കാനിക് 2 [ J. K.]

Author : Kambikathakal Read All Parts 6.4K

അയാൾ അകത്തേക്ക് വന്നു.

എനിക്ക് വേറെ വഴിയില്ലാത്ത കാരണം ഞാൻ ഒതുങ്ങി കൊടുത്തു. പിന്നെ അയാൾ മോശമായി പെരുമാറാത്ത കാരണം കുറെ സമയം പുറത്തു നിർത്തി സംസാരിക്കുന്നതും ശരിയല്ലല്ലോ.

" കാറിന്റെ എല്ലാ പ്രശ്നവും തീർത്തിട്ടുണ്ട്. നമുക്ക് ഒന്ന് ഓടിച്ചു നോക്കാം " അയാൾ പറഞ്ഞു.

" ഏയ്‌ അതിന്റെ ആവശ്യം ഇല്ലാ, അർജുൻ വന്നിട്ട് ചെക്ക് ചെയ്തോളും. " ഒഴിഞ്ഞുമാറിക്കൊണ്ട് ഞാൻ പറഞ്ഞു.

" മാഡം.... ഇത് മാഡത്തിന്റെ കാർ അല്ലേ.. മാഡമാണ് ഈ കാറിനെപറ്റി ശരിക്കും അറിഞ്ഞിരിക്കേണ്ടത്. ഇത് മാഡത്തിന്റെ ആദ്യത്തെ കാർ അല്ലേ.. എല്ലാ ഉത്തരവാദിത്വവും മാഡത്തിനാണ്.... അല്ലേ?? "

" അതുകൊണ്ടല്ല, എനിക്ക് കാറിനെ പറ്റി വലിയ ഐഡിയ ഒന്നും ഇല്ലാ. വണ്ടി ഓടിച്ചു നോക്കിയാലും എനിക്ക് ഒന്നും മനസ്സിലാവില്ല" ഞാൻ വീണ്ടും ഒഴിഞ്ഞു മാറി.

" അതിനല്ലേ ഞാൻ കൂടെയുള്ളത്... കാറിനെ പറ്റി ഞാൻ പറഞ്ഞുതരാം... നമുക്ക് ഒരു റൗണ്ട് അടിച്ചിട്ട് വരാം.. മാഡത്തിന്റെ പഴയ കാർ ഇപ്പോൾ പുതിയ കാർ പോലെ ആക്കിയിട്ടുണ്ട്. " അയാൾ പറഞ്ഞു.

" അതിന്റെ ആവശ്യം ഇല്ലാ.. ഇയാൾ നല്ല മെക്കാനിക് ആണെന്ന് എനിക്കറിയാം. " ഞാൻ പറഞ്ഞു.

" താങ്ക്സ് മാഡം.. പക്ഷെ വണ്ടി തിരിച്ചേൽപ്പിക്കുന്നതിനു മുന്നേ എല്ലാവരും വണ്ടി ഓടിച്ചു നോക്കും. അതൊരു പോളിസിയാണ് . എനിക്കും അത് നിർബന്ധം ഉള്ള കാര്യം ആണ്. "
ഗിരി വിടുന്ന ലക്ഷണം ഇല്ലാ. എന്നാൽ പിന്നെ പെട്ടെന്ന് പോയി വരാമെന്നു ഞാനും വിചാരിച്ചു. അതിനുശേഷം ഗിരിയെ പറഞ്ഞു വിടാം.

" ഓക്കേ...ശരി..

💬 Comments

View all comments