Chapter Title : ദി മെക്കാനിക് 4 [ J. K.]
" എന്റെ ഫോൺ ഹാൻഡ് ബാഗിന്റെ അകത്താണ്, അതാണേൽ സിബ് ഇട്ടു അടച്ചു വച്ചിരിക്കുകയാണ്. കാർ നിർത്താനോ, വേഗത കുറക്കാനോ ഞാൻ മിനക്കേട്ടില്ല. കാർ ഓടിച്ചുകൊണ്ട് തന്നെ ബാഗിന്റെ സിബ് തുറക്കാൻ നോക്കി.
സ്ത്രീകൾ മൾട്ടി ടാസ്കിങ്കിൽ അടിപൊളി ആണെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ ഞാൻ ആാാ കൂട്ടത്തിൽ പെടില്ല. എന്റെ ശ്രദ്ധ റോഡിൽ നിന്നും മാറി, ബാഗ് തുറന്നു ഫോൺ എടുക്കുന്നതിലായി. ഒന്നുരണ്ടു സെക്കന്റ്...ഫോൺ എടുത്ത്, തിരിഞ്ഞു റോഡിലേക്ക് നോക്കിയ ഞാൻ കാണുന്നത്, വളരെ അടുത്ത് ഒരു സ്പീഡ് ഹമ്പ് ആണ്. എന്റെ തൊണ്ടയിൽ നിന്നും ഒരു ആർത്താനാദം ഉയർന്നു.
" അആഹ്ഹ... ഓഒഹ്ഹ്....ഷിറ്റ്..... "സ്പീഡ് ഹമ്പ് വളരെ അടുത്തത്തി. അടുത്ത നിമിഷം വണ്ടി അതിൽ കയറി.
അടുത്ത ഒരു സെക്കന്റ് വണ്ടി എയറിലാണ്, ഒരു സെക്കന്റിന് ശേഷം,വണ്ടി വലിയ ശബ്ദത്തോടെ താഴെ വീണു. ഇത്രയും സമയവും എന്റെ കൈ സ്റ്റീറിങ് വീലിൽ തന്നെ മുറുക്കെ പിടിച്ചിരുന്നു. ടയർ താഴെ മുട്ടിയതും എന്റെ കൈകൾ ഇടത്തേക്ക് തിരിഞ്ഞു. അടുത്തത് ഞാൻ കാണുന്നത്, എന്റെ കാർ റോഡിന്റെ സൈഡിൽ നിന്നിരുന്ന ആൽമരത്തിന്റെ നേരെ പാഞ്ഞു ചെല്ലുന്നതാണ്.
എന്റെ തലച്ചോർ ധ്രുത ഗതിയിൽ പ്രവർത്തിച്ചു. സ്റ്റിയറിങ് വലത്തേക്കു തിരിഞ്ഞു, കാലുകൾ ബ്രേക്കിൽ അമർന്നു. വണ്ടിയുടെ വേഗത കുറയാൻ സമയമെടുത്തു. പൊടിപടലം അന്തരീക്ഷത്തിൽ നിറഞ്ഞു. ഞാൻ കണ്ണുകളടച്ചു, അറിയാതെ ഒരു നിലവിളി ഉയർന്നു. കൃത്യ സമയത്തു വലത്തേക്ക് തിരിച്ച കാരണം കാറിന്റെ ഇടത്തെ സൈഡ് മാത്രമേ ആല്മരത്തിൽ തട്ടിയുള്ളൂ. വലിയ ശബ്ദത്തോടെ വണ്ടി നിന്നു.
ഞാൻ എപ്പോഴും സീറ്റ് ബെൽറ്റ് ഇടുമായിരുന്നു. അല്ലെങ്കിൽ ഇടിയുടെ ആഘാതത്തിൽ ഞാൻ തെറിച്ച് പോയി ആൽമരത്തിൽ ഇടിച്ചേനെ.. വണ്ടി നിന്നു എന്ന തിരിച്ചറിവ് ഉണ്ടാകാൻ ഏകദേശം ഒരു മിനുട്ട് എടുത്തു. ഞാൻ പതിയെ കണ്ണുതുറന്നു, ചുറ്റും നോക്കി. ഞാൻ ജീവനോടെ ഉണ്ടെന്നകാര്യം എനിക്ക് ആശ്വാസം നൽകി. വണ്ടി ഇടിച്ച ഷോക്കിൽ ഞാൻ കരയാൻ പോലും മറന്നു.
എന്റെ ശരീരം കിടുകിടാ വിറക്കുന്നുണ്ടായിരുന്നു. ഞാൻ എങ്ങനെയൊക്കെയോ ഡോർ തുറന്നു പുറത്തിറങ്ങി. വിറക്കുന്ന കാലുകളോടെ ഞാൻ വണ്ടിയുടെ മുന്നിലേക്ക്
💬 Comments
View all comments