Chapter Title : ദി മെക്കാനിക് 4 [ J. K.]
നടന്നു.
"" ഓഒഹ്ഹ് ഷിറ്റ്... തകർന്നു തരിപ്പണമായി.."
ഇടത്തെ സൈഡിലെ ഹെഡ് ലൈറ്റ് മുഴുവനായും തകർന്നു. ബോണറ്റ് തരിപ്പണമായി, വിൻഡ്ഷീൽഡ് ഞെളങ്ങി.... ആകെ പാടെ നാശമായി..
ഞാൻ ബൊണറ്റിൽ കയറിയിരുന്നു.
" ആകെ കുഴപ്പമായല്ലോ!!!" എന്റെ കണ്ണുകൾ നിറഞ്ഞ്, കണ്ണീർ ധാര ധാരയായി ഒഴുകാൻ തുടങ്ങി. ഇ സ്ഥലത്തു പെട്ടുപോയല്ലോ എന്ന പേടിയും, എനിക്ക് വേറെ ഒന്നും പറ്റിയില്ലല്ലോ എന്ന സന്തോഷവും...
" അർജുൻ എന്നെ കൊല്ലും " ഞാൻ ആലോചിച്ചു. അവന് നല്ല ദേഷ്യം വരും, കഴിഞ്ഞ ദിവസമാണ് പുതിയ കാർ വാങ്ങാം എന്ന് അർജുൻ പറഞ്ഞത്. ഇതെങ്ങാനും അർജുൻ അറിഞ്ഞാൽ പിന്നെ പുതിയ കാർ വാങ്ങില്ലെന്നു മാത്രമല്ല, കാർ ഡ്രൈവ് ചെയ്യാൻ പോലും സമ്മതിക്കില്ല.
അവൻ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്കറിയാം, ആദ്യം പേടിക്കും, ടെൻഷൻ അടിക്കും.. ഞാൻ ഓക്കേ ആണെന്ന് അറിയുമ്പോൾ സമാധാനിപ്പിക്കും. പിന്നെ കാറിന്റെ കാര്യം ആലോചിച് ടെൻഷൻ അടിക്കും. ഏറ്റവും അവസാനം " ഞാൻ അന്നേ പറഞ്ഞതല്ലേ " എന്നും പറഞ്ഞ് ജീവിതകാലം മുഴുവൻ എന്നെ കുറ്റം പറയും.
"മ്മ് ഇനി ഇപ്പൊ ഞാനും കാറും എങ്ങനെ വീട്ടിൽ എത്തും? ആരെയാ ഒന്ന് ഹെല്പ്ന് വിളിക്കാ?? " അർജുനെ വിളിക്കാൻ പറ്റില്ല... അവൻ 4 ദിവസത്തെ കോൺഫറൻസിനായി പോയിരിക്കയാണ് .എന്റെ ബെസ്റ്റ് ഫ്രണ്ട് റിയയെ വിളിക്കാം എന്ന് വിചാരിച്ചതാ.. പക്ഷെ ഇ സാഹചര്യത്തിൽ അവൾ വന്നിട്ട് ഉപകാരമില്ല. എനിക്കാണേൽ എങ്ങനെ എങ്കിലും ഇവിടെ നിന്നും പോയാൽ മതി.
ഇനി ആരെ വിളിക്കാൻ??? ആരെ വിളിക്കും??? ഞാൻ എന്നോട് തന്നെ ചോദിച്ചു.
" ഗിരി.....യെസ്.....അവനെ വിളിക്കാം. ഇ സാഹചര്യത്തിൽ ഗിരിയാണ് ഏറ്റവും നല്ല ഓപ്ഷൻ " അതൊരു യുറേക്ക മൊമെന്റ് ആയിരുന്നു.
ഞാൻ വേഗം ഫോൺ എടുത്ത് ഗിരിയെ വിളിച്ചു. ഉടനെ അവൻ എടുത്തു. ഞാൻ കരച്ചിൽ അടക്കി എങ്ങനെ ഒക്കെയോ കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു. ഗിരി ഉടനെ എത്താം എന്നും പറഞ്ഞു കോൾ വെച്ചു.
എനിക്കു ചെറിയ ഒരു ആശ്വാസമായി. ഗിരി വരുന്നുണ്ടല്ലോ.....ഞാൻ ഗിരി വരുന്നതും കാത്ത് കാറിനകത്തു ഇരുന്നു. കാറിന്റെ അകത്തു സമാധാനമായി
💬 Comments
View all comments