0%

Chapter Title : ദി മെക്കാനിക് 4 [ J. K.]

Author : Kambikathakal Read All Parts 1636

ഇരുന്നു വണ്ടികൾ കടന്നുപോകുന്നതും നോക്കികൊണ്ടിരുന്നു. അപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്, ഒരു കാറോ, ബൈക്കോ, സൈക്കിളോ എന്തിനു നടന്ന് പോകുന്ന ചേട്ടൻ പോലും എന്നോട് ഹെല്പ് വേണോ എന്ന് ചോദിക്കുന്നില്ല. ചില ആൾക്കാർ സ്പീഡ് കുറയ്ക്കും, വണ്ടി ഇടിച്ചു കിടക്കുന്നതു നോക്കിട്ടു പോകും.

ആകാശം പെട്ടെന്ന് ഇരുണ്ടുതുടങ്ങി, അന്ധകാരം നിറയാൻ തുടങ്ങി. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞുകാണും ഒരു കാർ അവിടെ വന്ന് നിന്നു. എനിക്ക് വളരെ അധികം ആശ്വാസം നൽകിക്കൊണ്ട് അതിൽ നിന്നും ഗിരി ഇറങ്ങി.

ഗിരി എന്റെ അടുത്തേക്ക് ഓടിവന്നു.
" മാഡം കുഴപ്പം ഒന്നും ഇല്ലല്ലോ? എവിടെ എങ്കിലും വേദനിക്കുന്നുണ്ടോ? ഹോസ്പിറ്റലിൽ പോകണോ? വന്ന വഴി,ഗിരി ചോദ്യങ്ങളുടെ ശരവർഷം തന്നെ എനിക്ക് നേരെ എയ്തു.

" എനിക്ക് ഒരു കുഴപ്പവും ഇല്ലാ " ഞാൻ പറഞ്ഞു.

" ഹോ...ഇപ്പോഴാ സമാദാനമായത് , ഞാൻ കുറച്ച് ടെൻഷൻ അടിച്ചു " അവൻ എന്റെ തോളിൽ കൈ വച്ചുകൊണ്ട് പറഞ്ഞു.

" ഇനി കാർ നോക്കി നോക്കട്ടേ..... ഓഹ്.. മൈ.... ഗോഡ്... " കാറിന്റെ അവസ്ഥ കണ്ടു ഗിരി പോലും ദൈവത്തെ വിളിച്ചുപോയി.

" ഇത് പണ്ട് ഒരു കാർ ആയിരുന്നു... എന്നാൽ  ഇപ്പോളല്ല.... ഇത് എങ്ങനെ സാധിക്കുന്നു ..??? " കളിയാക്കികൊണ്ട് ഗിരി ചോദിച്ചു.

" എല്ലാ ആണുങ്ങളും കണക്കാണ്! " ഞാൻ അല്പം ദേഷ്യത്തോടെ പറഞ്ഞു. അതിനു ശേഷം നടന്ന സംഭവങ്ങൾ വള്ളിപുള്ളി തെറ്റാതെ ഗിരിയോടെ പറഞ്ഞു.
" ഞാൻ തട്ടി പോകാഞ്ഞത് തന്നെ വല്ല്യ കാര്യം ആണ്. " ഞാൻ പറഞ്ഞു നിർത്തി.

ഗിരി കാറിന്റെ ചുറ്റും നടന്ന് നോക്കി.

" ആ കാണുന്ന ഹംബിന്റെ മുകളിൽകൂടിയല്ലേ കാർ ചാടിയത്?? " അവൻ ചോദിച്ചു.

" മ്മ്മ്മ്മ് "

" ഹ്ഹ്മ്മ്‌ " അതും പറഞ്ഞു ഗിരി മുട്ടിൽ ഇരുന്ന്, കാറിന്റെ അടിഭാഗം ചെക്ക് ചെയ്തു.
ഒന്ന് രണ്ടു മിനിറ്റ് എന്തൊക്കെയോ നോക്കിയ ശേഷം നിരാശനായി എഴുന്നേറ്റു.

" വണ്ടിയുടെ പരിപ്പിളക്കിയിട്ടുണ്ട്... ആക്സിൽ ഒടിഞ്ഞു, ഫ്ലോർ ഡാമേജ് ആയിണ്ട്, ഹെഡ്ലൈറ്റ് പോയി,..

💬 Comments

View all comments