0%

Chapter Title : ദി മെക്കാനിക് 4 [ J. K.]

Author : Kambikathakal Read All Parts 4.9K

ഹംബിന്റെ മുകളിൽകൂടിയല്ലേ കാർ ചാടിയത്?? " അവൻ ചോദിച്ചു.

" മ്മ്മ്മ്മ് "

" ഹ്ഹ്മ്മ്‌ " അതും പറഞ്ഞു ഗിരി മുട്ടിൽ ഇരുന്ന്, കാറിന്റെ അടിഭാഗം ചെക്ക് ചെയ്തു.
ഒന്ന് രണ്ടു മിനിറ്റ് എന്തൊക്കെയോ നോക്കിയ ശേഷം നിരാശനായി എഴുന്നേറ്റു.

" വണ്ടിയുടെ പരിപ്പിളക്കിയിട്ടുണ്ട്... ആക്സിൽ ഒടിഞ്ഞു, ഫ്ലോർ ഡാമേജ് ആയിണ്ട്, ഹെഡ്ലൈറ്റ് പോയി,.. അത്യാവശ്യം പണി വേണ്ടി വരും. " ഗിരി പറഞ്ഞു.

" ഇനി നമ്മൾ എന്ത് ചെയ്യും? " ഞാൻ വീണ്ടും കരയാൻ തുടങ്ങി.

" ഞാൻ ഒന്ന് ആലോചിക്കട്ടെ "

" ഇത് ഓടിച്ചു കൊണ്ട് പോകാൻ പറ്റുമോ? "

" ഓഹ്..ഈ കണ്ടിഷനിൽ റിസ്ക് ആണ് " അതും പറഞ്ഞു അവൻ വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ആക്കി നോക്കി. ആദ്യത്തെ ശ്രമത്തിൽ തന്നെ കാർ സ്റ്റാർട്ട്‌ ആയി, എനിക്ക് ചെറിയ ഒരു ആശ്വാസം കിട്ടി.

" ഹാവൂ.. അപ്പൊ സ്റ്റാർട്ട്‌ ആകും... " ഗിരി അവനോടു തന്നെ പറഞ്ഞു.

" മാഡം  ...... ഇത് നമുക്ക് ഓടിച്ചു കൊണ്ടുപോകാൻ പറ്റില്ല. കെട്ടി വലിച്ചു കൊണ്ട് പോകണം." ഗിരി എന്റെ നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു.

" അതിനി എങ്ങനെ?? ഞാൻ ചോദിച്ചു.

" ഇ ടൈമിൽ... ഇ വണ്ടിയുംകൊണ്ട് എന്റെ ഗാരേജ് വരെ പോകാൻ പറ്റില്ല. എന്റെ ഫ്രണ്ട് ഈ ഭാഗത്തുണ്ട്. അവനു പിക് അപ്പ്‌ ട്രക്കും, വർക്ക്‌ ഷോപ്പും ഉണ്ട്. ഞാൻ അവനെ ഒന്ന് വിളിച്ചു നോക്കട്ടെ... " ഗിരി പറഞ്ഞു. ഗിരി അവന്റെ ഫോൺ എടുത്ത്, നമ്പർ

💬 Comments

View all comments