Chapter Title : ദി മെക്കാനിക് 4 [ J. K.]
ഉണ്ട്. വയർ കുറച്ച് ചാടിയിട്ടുണ്ട്. പക്ഷെ തടിയൻ എന്നൊന്നും വിളിക്കാൻ പറ്റില്ല. അത്യാവശ്യം മസിൽ ഒക്കെ ഉണ്ട്. പിന്നിൽ നിന്നും ലൈറ്റ് അടിക്കുന്ന കാരണം ഡീറ്റെയിൽസ് അധികം കിട്ടുന്നില്ല.
" കാർ ഇതാണോ? പപ്പു ചോദിച്ചു.
" ആ " ഗിരി പറഞ്ഞു.
പപ്പു ഉടനെ പോയി വാൻ തിരിച്ചു എന്റെ കാറിന്റെ അടുത്തേക്കിട്ടു. ഗിരി ടോവിങ് കേബിൾ എടുത്ത് എന്റെ കാറിൽ കണക്ട് ചെയ്തു. ഗിരി വിസിൽ അടിച്ചപ്പോൾ പപ്പു വാൻ സ്റ്റാർട്ട് ചെയ്തു എന്റെ വണ്ടിയും വലിച്ചു റോഡിലേക്ക് കയറി.
" മാഡം എന്റെ കാറിലേക്ക് ഇരുന്നോ, നമുക്ക് അവന്റെ പിന്നാലെ പോകാം " ഗിരി പറഞ്ഞു. ഞാനും ഗിരിയും കാറിൽ കയറി.
എന്റെ കാർ വലിച്ചുകൊണ്ടു പോകുന്ന പപ്പുവിന്റെ വണ്ടിയുടെ പിന്നാലെ, അയാളുടെ ഗാരേജിലേക്ക് യാത്ര തുടങ്ങി.
" ഗാരേജിലേക്ക് എത്ര ദൂരമുണ്ട്? " ഞാൻ ചോദിച്ചു.
" ഏകദേശം 5 കിലോമീറ്റർ, നമ്മൾ ഇപ്പൊ അവിടെ എത്തും. " ഗിരി റോഡിൽ നോക്കികൊണ്ട് തന്നെ പറഞ്ഞു.
വൈകാതെ ഞങൾ ഹൈവേയിൽ നിന്നും മാറി, ഇടവഴിയിലേക്ക് കയറി. ഒന്നുരണ്ടു ചെറിയ വീടുകളും, ഒരു പാടവും കടന്ന് ഞങ്ങൾ കുലുങ്ങി കുലുങ്ങി നീങ്ങിക്കൊണ്ടിരുന്നു. ഏകദേശം 20 മിനിറ്റ്കൊണ്ട് ഞങ്ങൾ പപ്പുവിന്റെ ഗാരേജിൽ എത്തി.
പപ്പുവിന്റെ വണ്ടിയുടെ പിന്നിലായി ഞങ്ങളും വണ്ടി നിർത്തി. എല്ലാവരും അവരവരുടെ വണ്ടിയിൽ നിന്നും താഴെ ഇറങ്ങി. പപ്പു പോയി ലൈറ്റ് ഓൺ ആക്കി. ചുറ്റും ലൈറ്റ് തെളിഞ്ഞപ്പോൾ ഞാൻ ആ സ്ഥലം മൊത്തത്തിൽ ഒന്ന് നോക്കി. ഗിരിയുടെ ഗരാജിന്റെ അത്രയും വലിപ്പം ഇതിനില്ല. ഗ്രാമപ്രദേശം ആയതിനാൽ അവിടെ വണ്ടികളും കുറവായിരുന്നു.
പപ്പു അകത്തു കയറി കസേരയും കൊണ്ടു വന്നു. ഞാൻ അതിൽ ഇരുന്നു, ഗിരിയും പപ്പുവും കൂടി കാർ താഴെ ഇറക്കി.
" ഇവിടെ ഇപ്പൊ മാഡത്തിന് കുടിക്കാൻ തരാൻ ഒന്നും തന്നെ ഇല്ലാ... കടകളെല്ലാം അടച്ചുകാണും.... കുഴപ്പമില്ലാലോ?? " പപ്പു എനിക്ക് എതിരെ കസേരയിൽ ഇരുന്നുകൊണ്ട് ചോദിച്ചു. ഗിരി എന്റെ അടുത്തേക്ക് കസേര വലിച്ചിട്ടു, അതിൽ ഇരുന്നു.
ഗിരി വണ്ടിയുടെ
💬 Comments
View all comments