Chapter Title : ദി മെക്കാനിക് [ J. K.]
രാത്രി വൈകിയെ തിരിച്ചുവരു.ഈ സമയം അർജുൻ നല്ല ബിസി ആയിരിക്കും എന്ന് എനിക്ക് അറിയുന്ന കാരണം കൊണ്ട് പിന്നെ ഇത് ഞാൻ പറഞ്ഞില്ല.
ഞായറാഴ്ച രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരുന്നപ്പോൾ " ആദൂ... ഗിരി വിളിച്ചിരുന്നോ? ഏകദേശം ഒരു ആഴ്ച ആയില്ലേ കാർ കൊടുത്തിട്ടു. "
" ഏയ്.. ഇത് വരെ വിളിച്ചില്ല. A/c യും പിന്നെ അല്ലറ ചില്ലറ പണികൾക്കും ഇത്രേം സമയം വേണോ?? അർജുൻ ഒന്ന് അയാളെ വിളിച്ചു നോക്ക്!!!""ഞാൻ ഫൂഡ് കഴിച്ചു കൊണ്ട് പറഞ്ഞു.
"" ആ.. ഞാൻ ഇപ്പൊ തന്നെ വിളിക്കാം..10:30 ആയില്ലേ ഇപ്പൊ ഗാരേജ് തുറന്നിട്ടുണ്ടാകും. " ഞാൻ തല ആട്ടി കൊടുത്തു. അർജുൻ ഫോൺ എടുത്തു ഗിരിയെ വിളിച്ചു.5-10 സെക്കന്റ് നു ശേഷം അവർ സംസാരിക്കാൻ തുടങ്ങി.
" ഹലോ.. ഗിരി.. ഞാൻ അർജുൻ ആണ്.. "
" കാർ റെഡി ആയോ??? ഇപ്പൊ ഒരു ആഴ്ച ആയല്ലോ?? :"പിന്നെ ഏകദേശം ഒരു മിനുട്ട് നേരം അർജുൻ ഗിരി പറയുന്നത് കേട്ടു നിന്നു. ഇടയ്ക്കിടയ്ക്ക് തല കുലുക്കും, യെസ്,, യെസ് പറയും. കുറച്ചു കഴിഞ്ഞു അർജുൻ എന്നെ നോക്കി കയ്യിലെ തള്ള വിരൽ ഉയർത്തി കാട്ടി.എനിക്ക് സന്തോഷം ആയി. എന്റെ കാർ റെഡി ആയി.ഇനി കാർ ഓടിച്ചു നടക്കാമല്ലോ!!!
"" ഹാ... ശരി.. ഞങ്ങൾ ഒരു മൂന്നു മണിക്ക് അവിടെ എത്താം.... ഓക്കേ.... "" അർജുൻ കോൾ കട്ട് ആക്കി.
" കാർ റെഡി ആയോ? ""ഞാൻ ചോദിച്ചു
" യെസ്.. ഉച്ചക്ക് ഫുഡ് കഴിച്ച ശേഷം
💬 Comments
View all comments