Chapter Title : ദി മെക്കാനിക് [ J. K.]
പണി എല്ലാം കഴിഞ്ഞു കാണും. ഞാൻ ഗേറ്റ് കടന്നു അകത്തേക്ക് നടന്നു. അവിടെ ആരെയും കണ്ടില്ല, സംസാരമോ,,,തട്ടലും മുട്ടലും ഒന്നും കേൾക്കാനില്ല.!!!
ഞാൻ കുറച്ചു കൂടി അകത്തേക്ക് നടന്നു. അവിടെ ഒന്നും ആരെയും കാണാൻ സാധിച്ചില്ല. അപ്പോഴാണ് ഗിരിയുടെ ഓഫീസിനെ പറ്റി എനിക്ക് ഓർമ വന്നത്. അങ്ങോട്ടുള്ള ഇടുങ്ങിയ വഴിയിലൂടെ ഞാൻ ഗരാജിന്റെ പിന്നിലേക്ക് നടന്നു.
പുറകിൽ എത്തിയപ്പോൾ അവിടെ എന്റെ കാർ കിടക്കുന്നുണ്ടായിരുന്നു.പണി എല്ലാം കഴിഞ്ഞിട്ടുണ്ട് എന്ന് എനിക്ക് തോന്നി. നന്നായി കഴുകി, പോളിഷ് ചെയ്തു.. ഞാൻ ആദ്യം കണ്ടതിനേക്കാൾ നല്ല വൃത്തി വന്നിട്ടുണ്ട് വണ്ടിക്കു. കാർ നോക്കി ഞാൻ പുഞ്ചിരിച്ചു. ഞാൻ ചുറ്റും നോക്കിയെങ്കിലും ഗിരിയെ അവിടെ ഒന്നും കാണാൻ ഇല്ലായിരുന്നു. ബില്ല് കൊടുത്തു കാർ എടുത്തുകൊണ്ടു പോകാൻ ആരെയെങ്കിലും കണ്ടു കിട്ടിയാൽ മതിയാരുന്നു.
ഗിരിയെ വിളിക്കാൻ ആയി ഞാൻ ഫോൺ എടുതപ്പോളാണ് അയാളുടെ നമ്പർ സേവ് ചെയ്തിട്ടില്ല എന്ന് എനിക്ക് മനസ്സിലായത്..
"""നാശം..""ഞാൻ എന്നോട് തന്നെ പറഞ്ഞു.ഞാൻ ഗിരിയുടെ ഓഫീസ് കെട്ടിടത്തിലേക്കു നടന്നു. പക്ഷെ അതിന്റെ ഡോർ അടഞ്ഞു കിടക്കുകയായിരുന്നു.
കാർ കൊണ്ടുപോകാൻ വരാൻ പറഞ്ഞത് ഗിരി മറന്ന് ഗ്യാരേജ് അടച്ചു പോയിന്നു തോന്നുന്നു. ഗിരി ഇനി അർജുനെ വിളിച്ചു പറഞ്ഞിട്ട്,,അവൻ എന്നോട് പറയാൻ മറന്നതാണോ??
ഇനി എന്തായാലും തിരിച്ചു പോവാം എന്ന് കരുതി ഞാൻ തിരിഞ്ഞു. അപ്പോഴാണ് ഓഫീസിനുള്ളിൽ നിന്നും പതിഞ്ഞ ശബ്ദം ഞാൻ കേൾക്കുന്നത്. ഞാൻ ഓഫീസിന്റെ ഭാഗത്തേക്ക് തിരിഞ്ഞു ശ്രദ്ധിച്ചു. അപ്പോൾ വീണ്ടും ശബ്ദം കേട്ടു. പക്ഷെ അത് എന്താണ് എന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ ഓഫീസ് കെട്ടിടത്തിനോട്
💬 Comments
View all comments