0%

Chapter Title : ദി മിസ്ട്രസ് 12 [Play boy]

Author : playboy Read All Parts 275

പെട്ടന്ന് ആരോ തന്റെ അടുത്തേക്ക് നടന്ന് വരുന്നതായി സുധിക്ക് തോന്നി. അവൻ ആതൂണിന്റെ മറവിൽ നിന്നും നോക്കി. "ദൈവമേ, വേണി " അവളുടെ കയ്യിൽ പെട്ടാൽ തീർന്നു. സുധി മനസിൽ പറഞ്ഞു.

വേണി ആ തൂണിനടുക്കലേക്ക് നടന്നടുത്തു.

പെട്ടന്ന് ആരോ സുധിയെ അവിടെ നിന്നും വലിച്ച് മാറ്റി. എന്നിട്ടിവന്റെ വായ പൊത്തി പിടിച്ച് "മിണ്ടല്ലേ " എന്ന് പറഞ്ഞു.

"വിദ്യ ".

സുധിക്കവളുടെ ശബ്ദം തിരിച്ചറിയാൻ കഴിഞ്ഞു. നീ ഇവിടെ നിൽക്ക്. ഞാനിപ്പോ വരാം എന്ന് പറഞ്ഞ് വിദ്യ അവനെ ഒരു ചുവരിന്റെ മറവിൽ നിർത്തിയ ശേഷം തൂണിന് നേരെ നടന്നു.

സുധി ഇപ്പോ ഒരു ചുവരിന്റെ മറവിലാണ് നിൽക്കുന്നത് അവനെ ഇപ്പോ വേണിക്ക് കാണാൻ കഴിയില്ല.

വിദ്യ: അവനെ കണ്ടോ ?

വേണി : ഇവിടെങ്ങും ഇല്ല . അങ്ങോട്ട് നീ നോക്കിയോ ? സുധി നിൽക്കുന്ന ചുവര് ചൂണ്ടിക്കാട്ടി വേണി ചോദിച്ചു.

വിദ്യ: അവിടെയും ഇല്ല. അവൻ പുറത്ത് കടന്ന് കാണും നീ താഴെ നോക്ക് ഞാനിവിടെയൊക്കെ നോക്കാം

വേണി : അവനെ കണ്ടാൽ അടിച്ച് വിഴ്ത്താനാണ് മിസ് പറഞ്ഞിരിക്കുന്നത്. ജീവനോടെയോ അല്ലാതെയോ എത്തിക്കാൻ .

വിദ്യ: ഒ കെ. ഇവിടെ ഞാൻ നോക്കി കൊള്ളാം നീ വേഗം താഴേക്ക് ചെല്ല്.

വേണി താഴേക്ക് പോയി.

വിദ്യ ചെന്ന് സുധിയുടെ കെെയും പിടിച്ച് നടന്നു.

അവൾ ഒരു മുറി തുറന്നു അവനെ അകത്ത് കയറ്റി. വളരെ ഇരുട്ട് നിറഞ്ഞ ഒരു മുറി ആയിരുന്നു അത്. സുധിയേം കൊണ്ട് അവൾ അതിനുള്ളിലൂടെ നടന്നു. അവളുടെ എക്സ്പീരിയൻസ് കൊണ്ട് ആ ഇരുട്ടത്തും അവൾ കൂളായി നടന്ന് അവിടെ ഉണ്ടായിരുന്ന ഒരു ബഞ്ചിൽ അവനെ ഇരുത്തി എന്നിട്ട് പറഞ്ഞു

വിദ്യ: ഇന്നിനി ഒന്നും നടക്കില്ല . നീ രക്ഷപ്പെട്ടു എന്ന് കരുതി നാളെ രാവിലെ അവർ തിരഞ്ഞിറങ്ങും അന്നേരം നമുക്ക് പുറത്ത് കടക്കാം.

സുധി വിദ്യയുടെ കൈയിൽ മുറുകേ പിടിച്ച് കൊണ്ട് : താനും എന്റെയൊപ്പം വരുമോ ? നമുക്ക് ദൂരെ എവിടെയെങ്കിലും പോയി ജീവിക്കാം.

വിദ്യ സുധിയെ കെട്ടിപ്പിടിച്ച്

💬 Comments

View all comments