Chapter Title : ദി മിസ്ട്രസ് 12 [Play boy]
ഒരുമ്മ കൊടുത്തു. എന്നിട്ട് പറഞ്ഞു: ഞാൻ വരാം. പക്ഷെ ഇപ്പോ ഞാൻ പുറത്ത് പോയി അവരോടൊപ്പം നിന്നാൽ മാത്രമേ കാര്യങ്ങൾ എല്ലാം നമ്മൾ വിചാരിച്ച പോലെ നടക്കുകയുള്ളൂ. പിന്നെ ഇതൊരു സ്റ്റോർ റൂം ആണ് നീ ആവശ്യമില്ലാതെ നടന്ന് ഒന്നിലും തപ്പി തടഞ്ഞു വീഴാതെ ഇവിടെയെവിടെയെങ്കിലും കിടന്നോ അവരിവിടെ വരാതെ ഞാൻ നോക്കി കൊള്ളാം. നാളെ രാവിലെ ഞാൻ വന്ന് വിളിക്കാം അതുവരെ നീ ഇവിടെ ഇരിക്ക് .
സുധിയെ അവിടിരുത്തി വിദ്യ പുറത്തേക്കിറങ്ങി. പുറത്തെ വെളിച്ചത്തിൽ അവളെ സുധിക്ക് കാണാൻ പറ്റി അവൾ വാതിൽ ചാരി. അതോടെ ആ റൂം മുഴുവൻ ഇരുട്ടിലായി.
സുധി അവൻ ഇരുന്ന ബഞ്ചിൽ പതിയെ തപ്പി നോക്കിയിട്ട് കിടന്നു. ഭാഗ്യം ആ ബെഞ്ചിന് നല്ല നീളമുണ്ട്. നാളെ നേരം വെളുക്കുന്നതോടെ താൻ ഈ നരകത്തിൽ നിന്ന് രക്ഷപ്പെടും ഒപ്പം തന്റെ വിദ്യയും കാണും . അവളും സുന്ദരിയാണ്. കണ്ടാൽ ഒരു നാട്ടിൻ പുറത്ത്കാരി . അവളുമായുള്ള ജീവിതം സJപ്നം കണ്ട് കിടന്ന സുധി പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു.
ഈ സമയം പൂജയും കൂട്ടരും ആ വില്ല മുഴുവനും സുധിയെ തിരഞ്ഞു കൊണ്ടിരിക്കയായിരുന്നു.
- തുടരും
തിരക്കുകൾ ആയതിനാലാണ് ഓരോ ഭാഗവും എഴുതാൻ താമസിക്കുന്നത്. എഴുതി നോക്കിയിട്ടുള്ളവർക്ക് അറിയാം ഏതാണ്ട് ഒരു മണിക്കൂർ എടുക്കും രണ്ട് പേജ് എഴുതാൻ.
പല ദിവസങ്ങളിലായാണ് ഞാൻ എഴുതുന്നത്. നിങ്ങളുടെ നിർബന്ധ പ്രകരാമാണ് ഇപ്പോൾ പോസ്റ്റ് ചെയ്യുന്നത്. പേജുകൾ കുറവാണെങ്കിൽ ക്ഷമിക്കും എന്ന് കരുതുന്നു.
എന്നെ സംബന്ധിച്ചടുത്തോളം ഇവിടെ കഥ എഴുതുന്നതിന് പ്രത്തേകപ്രതിഫലം ഒന്നും കിട്ടുന്നില്ല. നിംഗങ്ങളുടെ അംഗീകാരം മാത്രം. അതിനാൽ ദയവായി വായിക്കുന്ന എല്ലാവരും അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ശ്രമിക്കുക.
എന്ന്
- Playboy
💬 Comments
View all comments