Chapter Title : ദി മിസ്ട്രസ് 12 [Play boy]
തനിക്ക് അവളെ പിരിയാൻ കഴിയില്ലേ ? ഇത്തരത്തിൽ ഒരു നൂറ് ചോദ്യം അവന്റെ മനസിൽ ഉടലെടുത്തു.
" ഇല്ല അവൾ ഈ കാണിക്കുന്നത് സ്നേഹമല്ല.
അറക്കാൻ പോകുന്ന പോത്തിന് വെള്ളം കൊടുക്കും അത് അതിനോടുള്ള സ്നേഹം കൊണ്ടല്ല മറിച്ച് അതിനെ കൊണ്ടുള്ള ആവശ്യം കൊണ്ടാണ്.
പൂജ അവൾക്ക് തന്നെ ആവശ്യമാണ്. ഒരു അടിമയായി. എന്നാൽ എനിക്കിനി അതിന് കഴിയില്ല. എനിക്ക് ഇവിടുന്ന് രക്ഷപ്പെടണം അവൻ മനസ്സിലുറപ്പിച്ചു.
............................................................................
സമയം രാത്രിയായി , ഇടയ്ക്ക് പലരും വന്ന് തന്നെ നോക്കുന്നുണ്ട്. ട്രിപ്പ് ഒക്കെ തീർന്നു. താനിപ്പോൾ ആരോഗ്യവാനാണ്.
വിദ്യയിതെവിടെ, എന്താണവളുടെ പ്ലാൻ ഇതെല്ലാം ആലോചിച്ചിരിക്കുമ്പോഴാണ് വിദ്യ അവിടേക്ക് കടന്ന് വന്നത്. അവളുടെ കയ്യിൽ ഒരു കവറുണ്ടായിരുന്നു. അവളത് അവന് നൽകി. സുധി ആ കവർ തുറന്ന് നോക്കി അതിനുള്ളിൽ ഒരു പാന്റും ഷർട്ടും ഉണ്ടായിരുന്നു. താൻ ഇതു വരെ നഗ്നനായിരുന്നു എന്ന തോന്നൽ അപ്പോഴാണ് സുധിക്ക് ഉണ്ടായത്.
സുധി : താൻ തിരിഞ്ഞ് നിൽക്ക് ഞാൻ ഡ്രസ് മാറട്ടെ .
വിദ്യ: ഓ പിന്നേ നിന്റെ ഒന്നും ഞാൻ കണ്ടിട്ടില്ലാത്തതല്ലേ ? ഇത്രേം നാളും ഇല്ലാത്ത ഒരു നാണം ഇപ്പോഴെന്താ .
സുധി : നാണമോ എനിക്കോ? തനിക്കൊന്നും തോന്നണ്ട എന്നു കരുതി പറഞ്ഞതാ.
വിദ്യ: പിന്നേ എനിക്ക് തോന്നും. പെട്ടെന്ന് ഡ്രസ് മാറ് അവരൊക്കെ കിടന്നു. ശബ്ദമുണ്ടാകാതെ വേണം പുറത്ത് കടക്കാൻ.
സുധി എഴുന്നേറ്റു . അവന്റെ നഗ്നമേനിയിൽ തന്നെ വിദ്യ നോക്കി നിൽക്കുകയാണ്.
വിദ്യ: ആ ഇപ്പോഴാ ഓർത്തത്.
അവൾ ഒരു കുഞ്ഞ് കീ അവന്
💬 Comments
View all comments