Chapter Title : ദി റൈഡർ 4 [അർജുൻ അർച്ചന]
ചെയ്തു.....
1 മിനിറ്റ് കഴിഞ്ഞില്ല അതിനു മുന്നേ എനിക്കാ അക്കൗണ്ടിൽ നിന്നും ഇൻബോക്സിൽ 'ഹായ്'എന്ന മെസ്സേജ് വന്നു ......
ഞാൻ തിരിച്ചു ഒരു 'ഹായ്' ഇട്ടതും വള്ളി പുള്ളി വിടാതെ എന്റെ എല്ലാ ഡീറ്റെയിൽസും അവൾ ഇങ്ങോട്ട് പറഞ്ഞു തന്നു......
ആകാംഷ കൂടിയത് കൊണ്ട് ഫേസ്ബുക്കിൽ മെസ്സേജ് അയക്കാൻ താല്പര്യപെടാതെ ഞാൻ അവൾക് എന്റെ നമ്പർ കൊടുത്തു...
"98******21" ഈ നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യുക....എനിക്ക് ഇപ്പൊ ഉറക്കം വരുന്നു എന്നുപറഞ്ഞു......
ഞാൻ പെട്ടന്ന് ഓഫ്‌ലൈൻ ആയി.....
അവളോട് അങ്ങനെ പറഞ്ഞു എങ്കിലും അതൊരു പച്ചക്കള്ളമായിരുന്നു..... തിരിഞ്ഞും മറിഞ്ഞും കിടന്നു ഞാൻ ഒരുപാട് ആലോചിച്ചു.......
അവൾക് എന്നെ പറ്റി ഇത്രയും അറിയാമെങ്കിൽ തീർച്ചയായും അവൾ അച്ചുവിന്റെ ക്ലാസിൽ ഉള്ളത് തന്നെ ആയിരിക്കാം.... എന്തായാലും നാളെ അറിയാം..
ഇങ്ങനെയൊക്കെ ചിന്തിച് ഞാൻ എപ്പോഴോ ഉറക്കത്തിൽ വീണു പോയി....
പതിവ്പോലെ തന്നെ അച്ചുവാണ് രാവിലെ വിളിച്ചു ഉണർത്തിയത്.... അവൾ ജീവിതത്തിൽ വന്നതിൽ പിന്നെ അലാറം വയ്‌ക്കേണ്ടി വന്നിട്ടില്ല......
കൃത്യം 6 30 എന്നെ വിളിക്കും.... ഞാൻ എടുക്കാതിരിന്നാൽ അവൾ നേരെ അമ്മയെ വിളിച്ചു എന്നെ എഴുനെല്പിക്കാൻ പറയും.. പിന്നെ അമ്മയാണ് എന്നെ കുത്തിപ്പൊക്കുന്നത്.....
അന്ന് പതിവുപോലെ അവൾ വിളിച്ചു ഞാൻ കാൾ എടുക്കുകയും ചെയ്തു...
പക്ഷെ നിക്കിയുടെ കാര്യം മാത്രം എനിക്കെന്തോ പറയാൻ തോന്നിയില്ല....
അതിനു ഒരു അർത്ഥത്തിൽ കൂടുതൽ അറിയാൻ ഉള്ള ഒരു തൊര കൊണ്ടാകാം......
അച്ചു അറിഞ്ഞു കഴിഞ്ഞാൽ നിർത്തിക്കും എന്നത് ഉറപ്പാണ്....ഞാൻ വേറൊരു റിലേഷനിൽ വീഴുന്നത് അവൾക്ക് എന്തോ താല്പര്യമില്ലായ്മയുണ്ട് എന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു...
💬 Comments
View all comments