Chapter Title : ദി റൈഡർ 4 [അർജുൻ അർച്ചന]
അതിനു കാരണം ഒരിക്കൽ എനിക്ക് പണ്ട് ഇഷ്ടം തോന്നിയ പെൺകുട്ടിയെ വഴിക്ക് വച്ചു കണ്ടപ്പോൾ ഞാൻ അവളോട് സംസാരിക്കുകയും നമ്പർ വാങ്ങിക്കുകയും ചെയ്തിരുന്നു.... ആ സമയം അച്ചുവും എന്റെ കൂടെ ഉണ്ടായിരുന്നു.....
അവൾ പോയ ശേഷം ഞാൻ അച്ചുവിനോടായി പറഞ്ഞു...
" ശോ ഒരു സ്കോപ്പ് ആയല്ലോ... "
" എന്ത്....? "
" അല്ലാ അവൾ സിംഗിൾ ആണ്... നീ കേട്ടില്ലേ അവൾ പറഞ്ഞത്.... അതാ പറഞ്ഞെ ഒരു സ്കോപ്പ് ഉണ്ടല്ലോ എന്ന്.... "
" നീ ഇപ്പോൾ ആരെയും നോക്കണ്ട... "
"ശേ വെറുതെ ടൈം പാസ്സ്... "
" ഒരു പാസും വേണ്ട..... "
" എടി അത്.......പിന്നെ.."
കത്തുന്ന ഒരു നോട്ടം മാത്രമായിരുന്നു മറുപടി.... പിന്നെ ഞാൻ അതെ കുറിച്ച് ഇതുവരെ പറഞ്ഞിട്ടില്ല.... അത്കൊണ്ട് തന്നെ അവൾ സമ്മതിക്കില്ല എന്ന് ഉറപ്പായിരുന്നു....അവളോട് തത്കാലം പറയണ്ട എന്നു തന്നെ വെച്ചു ഞാൻ...
കുളിച്ചു റെഡി ആയി ഞാൻ ഓഫീസിലേക്ക് പോയി... ലഞ്ച് ടൈം ആയപ്പോ അച്ചു വിളിച്ചു...അതുകഴിഞ്ഞു ഞാൻ വെറുതെ വാട്സ്ആപ്പ് നോക്കി...
ഒരു അപരിചിത നമ്പറിൽ നിന്നും 6 മെസ്സേജ്.....
അത് നിക്കി ആയിരിക്കും എന്ന ഉറച്ചു വിശ്വസിച്ച എനിക്ക് തെറ്റിയില്ല... അത് നിക്കിയുടെ മെസ്സേജ് ആയിരുന്നു.....
ഞാൻ ആ നമ്പറിൽ അങ്ങോട്ട് വിളിച്ചു....അൽപ സമയം റിങ് ചെയ്തു... അപ്പുറത്ത് കാൾ എടുത്തു.....
" ഹലോ"
" ഇതെന്താ മാഷേ വിളിക്കുന്നതിന് നേരോം കാലോം വേണ്ടയോ..."
അവളുടെ പതിഞ്ഞ ചിരി എന്റെ കാതിൽ അലയടിച്ചു......
" ഉച്ചനേരം അത്ര മോശം സമയം
💬 Comments
View all comments