Chapter Title : ദി റൈഡർ 7 [അർജുൻ അർച്ചന]
" ആഹ് മിക്കവാറും ന്തേലും ഒക്കെ നടക്കും..... ഒന്ന് തൊട്ട് അൻപത് വരെ എണ്ണ് വല്ലതും നടന്നാക്കുവാണേൽ അതിനുള്ളിൽ നടക്കണം ഇല്ലേൽ ചട്ടി..... "
അവൾ പൊട്ടി ചിരിച്ചു..... വെറുതെ ആണെങ്കിലും അവൾ എണ്ണി തുടങ്ങി നാല്പത്തിഎട്ട് എണ്ണി തീർന്നപ്പോഴേക്കും കുഞ്ഞമ്മ 'മോളേ.... 'എന്ന് നീട്ടി വിളിച്ചു കൊണ്ടുവന്നു...….. സംഭവവും സാഹചര്യവും മനസ്സിലാകിയ ഞാൻ അവിടുന്ന് പതുക്കെ സ്കൂട്ടായി റൂമിനു പുറത്തു വന്നു നിന്നു......
അഞ്ചു മിനിറ്റ് കഴിഞ്ഞു കുഞ്ഞമ്മ ചിരിച്ചുകൊണ്ട് ഇറങ്ങിവന്ന് എന്റെ തോളിൽ തട്ടി പോയി.......
കുഞ്ഞമ്മ പോകുന്നത് നോക്കി കൊണ്ടിരിക്കെ രണ്ട് കൈകൾ എന്നെ ചുറ്റിപ്പിടിച്ച് അകത്തേക്കിട്ടു.,...
" നീ ഇതെന്ത് മാജിക്കാ ചെയ്തേ..,."
" എന്തേ എന്ത് പറഞ്ഞു ? "
" എന്നോട് വന്ന് സ്നേഹത്തോടെ പറയാ നിനക്ക് ഇഷ്ടമുള്ളപ്പോൾ കെട്ടിയാൽ മതി ആദ്യം ഒരു ജോലിയൊക്കെ മേടിക്കാൻ നോക്കു എന്ന്...... ഇതെന്തു മറിമായം കുറച്ചു മുമ്പ് എന്നോട് ചാടിക്കടിക്കാൻ വന്ന ആളാ..... "
" എന്റെ മോളൂസ് അറിവുള്ളവർ സംസാരിക്കണം...... എന്നാലേ കാര്യങ്ങളൊക്കെ ഇങ്ങനെ ഈസി ആവു
എന്നെ തള്ളി കിടക്കയിലിട്ടു എന്റെ നെഞ്ചിൽ കയറിയിരുന്നു അവൾ ചോദിച്ചു..,.
" പെട്ടന്ന് പറഞ്ഞോ നീ എന്താ അമ്മയോട് പറഞ്ഞെ,..... എനിക്കിപ്പോ അറിയണം "
" ഇറങ്ങടി കുരിപ്പേ നോവുന്നു...... "
" ആദ്യം പറ അപ്പൊ ഇറങ്ങാം.... "
" എടി പുല്ലേ സമയമാകുമ്പോ പറയാം ഇപ്പോൾ നീ ഒന്ന് ഇറങ്ങു..... "
'പോ' എന്ന് പറഞ്ഞു എന്റെ നെഞ്ചിൽ രണ്ടു മൂന്ന് ഇടിയും ഇടിച്ചിട്ട് അവൾ നെഞ്ചിന്ന്
💬 Comments
View all comments