Chapter Title : ദി റൈഡർ 8 [അർജുൻ അർച്ചന] [Climax]
കുഞ്ഞു കുഞ്ഞു യാത്രകൾ ഞാനും അവളുമായി നടത്തിയിരുന്നു എങ്കിലും പ്രണയം തുറന്നു പറഞ്ഞിട്ടുള്ള ആദ്യ യാത്രയാണ് പോരാത്തതിന് അവളുടെ പിറന്നാളും അതോണ്ട് തന്നെ ഒട്ടും കുറയ്ക്കാതെ ബര്ത്ഡേ പാർട്ടി ഒക്കെ അറേഞ്ച് ചെയ്യുന്ന ഒരു വമ്പൻ ഫൈവ് സ്റ്റാർ ഹോട്ടലിൽ തന്നെ ഞാൻ റൂം ബുക്ക് ചെയ്തു ... ഇരുപത്തിനാലിനു ഒരു സർപ്രൈസ് ബര്ത്ഡേ പാർട്ടി അറേഞ്ച് ചെയ്യണം എന്നും നാളെ രാവിലെ എട്ടു മണിക്ക് ചെക്ക് ഇൻ ചെയ്യുമെന്നും ഞാൻ അറിയിച്ചു....അവർ എല്ലാം ഓക്കേ പറഞ്ഞു ഞാൻ ഉടനെ തന്നെ പേയ്‌മെന്റ് അയക്കുകയും ചെയ്തു ......
ഇതെല്ലാം ചെയ്തു കഴിഞ്ഞു കാറുമെടുത്തു നേരെ അവളുടെ വീട്ടിലേക്കു വിട്ടു.......
ആദ്യം കുഞ്ഞമ്മയോട് യാത്രയെ പറ്റി പറഞ്ഞു..... ഞങ്ങൾ ഒരുമിച്ചുള്ള ഒരു കാര്യത്തിനും രണ്ട് വീട്ടുകാരും ഇതുവരെ റെസ്ട്രിക്ഷൻ പറഞ്ഞിട്ടില്ല..... എന്തിനും പോന്ന ഞാനും അതിനൊത്ത് നിൽക്കുന്ന അവളെയും അത്രമേൽ അവർക്ക് ഇഷ്ടവും വിശ്വാസവും ആയിരുന്നു..........
ഇത്തവണയും പതിവ് തെറ്റിക്കാതെ കുഞ്ഞമ്മ സമ്മതം മൂളി... രാവിലെ ആറു മണിക്കാണ് യാത്ര എന്ന് പറഞ്ഞുകൊണ്ട് ഞാൻ മുകളിലേക്കുള്ള പടികൾ കയറി .......
അപ്പോഴേക്കും സമയം ഒൻപത് മണി കഴിഞ്ഞിരുന്നു......
വാതിൽ നോക് പോലും ചെയ്യാതെ ഞാൻ അകത്തേക്ക് കേറി ചെന്നു.....
അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് തല തൂവർത്തുന്നു.... മുട്ട് വരെ നിൽക്കുന്ന ഒരു ചുരിദാർ ടോപ് മാത്രമാണ് വേഷം.... സൈഡ് ഓപ്പൺഡ് ആയിരുന്നു അതിന്റെത്.......
അവളുടെ ആകാരവടിവുകൾ എടുത്ത് കാട്ടുന്ന വസ്ത്രം ആയിരുന്നു അത്....
" ഇവൾക്ക് ഇത്ര ഷേപ്പ് ഉണ്ടായിരുന്നോ എന്റെ ദൈവമെ....... ഞാൻ ശ്രദ്ധിച്ചിട്ടേയില്ലലോ..... "
💬 Comments
View all comments