Chapter Title : ദി റൈഡർ 8 [അർജുൻ അർച്ചന] [Climax]
റൂമിൽ സെറ്റ് ആക്കിക്കോളും......
അങ്ങനെ ഉച്ചയ്ക്കുള്ള ഫുഡും കഴിഞ്ഞു നേരെ ഡാമിൽ പോയി കുറെ സമയം ചിലവിട്ടു.... ഒരു ചായ ഒക്കെ കുടിച്ച് ഒന്ന് കറങ്ങി വന്നപ്പോഴേക്കും രാത്രി ഏഴര ആയിരിക്കുന്നു.....പിന്നെയും ചുമ്മാ കാറിൽ കറങ്ങി ഹോട്ടൽ എത്തിയപ്പോൾ എട്ടു മണി കഴിഞ്ഞിരുന്നു..... ക്യാമ്പ് ഫയർ അവർ ടൂറിസ്റ്റുകൾക്ക് അറേഞ്ച് ചെയ്തിട്ടുണ്ടായിരുന്നു...... അത്കൊണ്ട് ഞാനവളേം കൊണ്ട് അങ്ങോട്ടാണ് പോയത്.... ഹോട്ടലിന് പിന്നിലെ വിശാലമായ ഏരിയയിൽ ആണ് ക്യാമ്പ് ഫയർ.... ഞങ്ങളെ കൂടാതെ കുറച്ചു വിദേശികളും അവിടെ അവിടെ ഒന്ന് രണ്ടു മലയാളികളേം കണ്ടു......അവളെന്റെ തോളിൽ തലചായ്ച്ചുകൊണ്ട് ആ ക്യാമ്പ് ഫയരും ആ പാട്ടും ഒക്കെയും എൻജോയ് ചെയ്തു.... ഇടയ്ക്ക് വിദേശികളും അവരുടേതായ രീതിയിൽ പെർഫോം ചെയ്യുന്നുണ്ടായിരുന്നു......
ഇതെല്ലാം കഴിഞ്ഞു ഫുഡ് ഒക്കെ അടിച്ചു ഒന്ന് രണ്ട് വിദേശികളോട് കത്തിയൊക്ക വെച്ച് ടൈം ഞാൻ കളയിച്ചുകൊണ്ടിരുന്നു........
അവളാണെങ്കിൽ ഇപ്പ എന്നെ കൊല്ലും എന്നുള്ള മട്ടിൽ നിൽപ്പാണ്... പാവത്തിന് ഉറക്കം വരുന്നത്രെ.... ഞാൻ ഒരു മിനിറ്റ് രണ്ട് മിനിറ്റ് ഇപ്പ വരാം എന്നുള്ള ഡയലോഗ് അടിച്ചു അവിടെ തന്നെ അങ്ങനെ കൂടി....
ഒടുവിൽ പതിന്നൊന്ന് അൻപതഞ്ചു ആയപ്പോഴേക്കും അവിടെ നിന്ന് മെല്ലെ മെല്ലെ നടന്നു പതിനൊന്നെ അന്പത്തിയെട്ടിനു ഞങ്ങൾ റൂമിലെത്തി..... കീ തപ്പുന്നു എന്ന വ്യാജെനെ ഞാൻ ഒരു മിനിറ്റ് കൂടി കളഞ്ഞു.......
പതിനൊന്നു അന്പത്തൊൻപത് ആയി.... അവൾ റൂമിലോട്ട് കേറിയതും ലൈറ്റ് ഇടാൻ സമ്മതിക്കാതെ പെട്ടന്ന് തന്നെ ഞാനവളുടെ കണ്ണ് പൊത്തി കളഞ്ഞു....
എന്താ ചെയ്യുന്നേ
മിണ്ടല്ലേ മിണ്ടാതെ വാ
റൂമിൽ ചെറിയ ഹാൾ ഉണ്ടായിരുന്നു.....
വാതിൽ തുറക്കുമ്പോൾ
💬 Comments
View all comments