Chapter Title : ദി സറഗേറ്റ് മദർ 2 [Little Boy]
ആരെങ്കിലും എന്നെ അന്യോഷിക്കുന്നതിനു മുമ്പ് എനിക്കു പോകണം.."
"മ്മ് ശെരി.. നാളെ അങ്ങ് എത്തണം.." ഋഷി പറഞ്ഞു
"ശെരി സർ.. " സമ്മതിച്ചുകൊണ്ട് സ്വാതി വണ്ടിയിൽ നിന്നിറങ്ങി മുറിയിലേക്ക് പോയി...
ആരും ഉണരല്ലെ എന്ന പ്രാർത്ഥനയോടെയാണ് സ്വാതി നടന്നത്...
പക്ഷെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് ജാനുചേച്ചി മുറിയുടെ മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു..
"നീ എവിടെ പോയതാ സ്വാതി.. സ്വാതിയെ കണ്ടതും ജാനുചേച്ചി ചോദിച്ചു .."
സ്വാതി ആ ചോദ്യത്തിനു നിന്നു പരുങ്ങി..
"അത്.. പിന്നെ ഒരു മരുന്നു പുറത്തുനിന്ന് വാങ്ങിക്കാൻ പറഞ്ഞു.. അതു വാങ്ങാൻ പോയതാ... " സ്വാതി എങ്ങനെയോ പറഞ്ഞൊപ്പിച്ചു
"അതിനായിരുന്നോ.. എങ്കിൽ ഒന്നു പറഞ്ഞിട്ട് പൊക്കൂടെ.."
"സോറി ചേച്ചി.. നിങ്ങളെ ഉണർത്തേണ്ടെന്നു കരുതി.. "സ്വാതി കുറ്റബോദത്തോടെ പറഞ്ഞു.
"മ്മ്.. പോട്ടെ.. നീ എന്താ ഓടിയാണോ വന്നെ.. ആകെ വിയർത്തല്ലോ..."
അപ്പോഴാണ് സ്വാതി സ്വന്തം ശരീരം ഒന്നു നോക്കിയത്... ആകെ വിയർത്തിരിക്കുന്നു.. അതെങ്ങനെയാ എന്നെ എടുത്തു കുഴക്കുകയായിരുന്നില്ലെ.. സ്വാതി ഓർത്തു..
"ആ ചേച്ചി ഓടിയാ വന്നെ ."
"ചെല്ല് എല്ലാം തുടച്ചു വന്നു കിടക്ക്.. ജാനു ചേച്ചി പറഞ്ഞു .."
സ്വാതി ഡ്രസ്സെല്ലാം മാറ്റി വന്നു ഉറങ്ങി...
രാവിലെ പതിവുപോലെ സ്വാതി എഴുന്നേറ്റു....
പ്രഭാതകൃത്യങ്ങൾ എല്ലാം കഴിഞ്ഞു എല്ലാവരെയും എഴുന്നേൽപ്പിച്ചു ചായ വാങ്ങികൊടുത്തു...
ഉച്ചക്കാണ് തന്നെ ഡോക്ടർ കാണാൻ വിളിപ്പിച്ചത് ...
"സ്വാതി മനോജിനെ ഇന്ന് റൂമിലേക്ക് മാറ്റം.. നല്ലപോലെ ശ്രദ്ധിക്കണം.. സ്വാതിക്ക് മാറി നിൽക്കേണ്ടി വരും എന്നറിയാം ... അതിനു വേണ്ടി ഒരു സ്പെഷ്യൽ നഴ്സിനെ വച്ചിട്ടുണ്ട്... അവർ നോക്കിക്കൊള്ളും...
പിന്നെ ഇനി പറയാൻ പോകുന്ന കാര്യം ശ്രദ്ധിച്ചു കേൾക്കണം....
മനോജിന് തലക്ക് നല്ല ആഴത്തിൽ മുറിവുണ്ടായിരുന്നു... അതുകൊണ്ട് മനോജ് കുറച്ചു നാൾ തളർന്നതുപോലെ കിടക്കും.. പേടിക്കണ്ട.. മരുന്നുകൊണ്ട് മാറിക്കൊള്ളും.. കുറച്ചു സമയം വേണ്ടിവരുമെന്നുമാത്രം..." ഡോക്ടർ പറഞ്ഞു നിർത്തി....
സ്വാതി ഞെട്ടലോടെയാണ് ആ കാര്യം കേട്ടത്.. പക്ഷെ സുഖമാകും എന്ന ഡോക്ടറുടെ ഉറപ്പ് സ്വാതിക്ക് ആശ്വാസം നൽകി...
സ്വാതി മെല്ലെ നന്ദി പറഞ്ഞു പുറത്തേക്കിറങ്ങി.. ശേഷം മുറിയിലോട്ട് പോയി..
ഉച്ചകഴിഞ്ഞതും മനോജിനെ റൂമിലേക്ക് മാറ്റി...
സ്വാതി മനോജിനെ കണ്ട്
💬 Comments
View all comments