Chapter Title : ദി സറഗേറ്റ് മദർ 2 [Little Boy]
ഇത്രയും പൈസ.. അതും ഒറ്റ രാത്രിയിൽ.."
ജനുചേച്ചിയുടെ ആ ചോദ്യത്തിൽ ഒന്നു പതറി സ്വാതി..
"അത്.. അതുപിന്നെ.. ഇവിടുത്തെ ഡോക്ടർ ഒരു സാറിനെ വിളിച്ചു ഏർപാടാക്കിയതാ.. ആള് ഒരുപാട് സഹായം ഒക്കെ ചെയ്യുന്ന ആളാ..." സ്വാതി പറഞ്ഞു നിർത്തി..
" മ്മ് എങ്കിൽ കുഴപ്പമില്ല.. ഇപ്പോഴത്തെ കാലമാണെ വിശ്വസിക്കാൻ പറ്റില്ല ആരെയും..." ജാനുചേച്ചി പകുതി പറഞ്ഞു നിർത്തി
" അങ്ങനെ ഒന്നും ഇല്ല ജാനുചേച്ചി.." സ്വാതി ആ സംസാരം നിർത്താൻ പണിപ്പെട്ടു...
അപ്പോൾ തന്നെ ഫുഡ് മേടിക്കാൻ പോയവർ തിരികെ വന്നു.. അവർ എല്ലാവരുംകൂടി ഫുഡ് കഴിച്ചു അവിടെ തന്നെ വിശ്രമിച്ചു..
സമയം വൈകിട്ടാകുന്നു..അവർ ഇനി നാളെ പോകാം എന്ന തീരുമാനത്തിലാണ്..
അപ്പോഴാണ് സ്വാതിക്ക് ഇന്നും വിത്തുകുത്താൻ പോകണം എന്ന ചിന്ത വന്നത്.. പോകാൻ നേരം മോഹനേട്ടൻ നാളെ കൊണ്ടുപോകാൻ വരാമെന്നു പറഞ്ഞിട്ടാണ് പോയത്...
സ്വാതി ആകെ പെട്ട അവസ്ഥയിലായി..
എന്തായാലും ഇവരുള്ളപ്പോൾ ഇവിടുന്നു പോയിവരാൻ കഴിയില്ല..
ഇന്ന് വരുന്നില്ല എന്നു പറയാനായി സ്വാതി മോഹനനെ വിളിക്കാനായി മുറിവിട്ടുപോയി
"ഹലോ... സ്വാതി "ഫോൺ എടുത്ത മോഹനൻ പറഞ്ഞു.
"ഹലോ മോഹനേട്ടാ എനിക്കു ഇന്ന് ഇവിടെ നിന്ന് ഇറങ്ങാൻ പറ്റില്ല.. ജാനു ചേച്ചിയും മോളും എല്ലാം ഇവിടെ ഉണ്ട്.. ഇന്നത്തേക്ക് വരാൻ പറ്റില്ലെന്ന് ഒന്നും പറയാമോ സാറിനോട്..."
"അതു പിന്നെ..... ഞാൻ പറഞ്ഞു നോക്കാം സ്വാതി.."
അതുംപറഞ്ഞു മോഹനൻ ഫോൺ വച്ചു...
സ്വാതി ആശ്വാസത്തോടെ മുറിയിലേക്ക് പോയി..
"കുഴപ്പമൊന്നുംമില്ലല്ലോ സ്വാതി.. "കേറിവന്ന സ്വാതിയെ നോക്കി ജാനുചേച്ചി ചോദിച്ചു...
"കുഴപ്പമൊന്നും ഇല്ല ചേച്ചി ഒരു ഫോൺ ചെയ്യാൻ പോയതാ.."
സമയം
💬 Comments
View all comments