Chapter Title : ദി സറഗേറ്റ് മദർ 2 [Little Boy]
..
"ഉണ്ട് ചേച്ചി.. പറഞ്ഞോ..."
"ആ ഞങ്ങൾ നാളെ എന്തായാലും വരുന്നുണ്ട്.. അങ്ങേര് വന്നിട്ട് നാളെ മോളെകൂട്ടി വരാം.."
"ശെരി ചേച്ചി... മോളെവിടെ.."
"ഇവിടെ ഉണ്ട്... ഞാൻ കൊടുക്കാം..."
"അമ്മെ അച്ഛന് എന്താ പറ്റിയെ.."
"കുഴപ്പം ഒന്നും ഇല്ല മോളെ... അവിടെ നല്ല കുട്ടിയായി ഇരിക്കണം കേട്ടോ, വഴക്കൊന്നും ഉണ്ടാക്കല്ല്.. നാളെ ചേച്ചിടെ കൂടെ ഇങ്ങോട്ട് പോരെ..."
"ശെരി അമ്മെ..." അതും പറഞ്ഞു ഫോൺ ജനുചേച്ചിക്ക് കൊടുത്തു മോള്.
"ആ സ്വാതി... ധൈര്യമായിട്ടിരിക്ക് ഞങ്ങൾ നാളെ വരാം..ശെരി സ്വാതി.."
"ശെരി ചേച്ചി..."
"ആ സ്വാതി... പിന്നെ അവിടെ എത്രയായി.. നിന്റെ കയ്യിൽ കാശിരിപ്പുണ്ടോ..." ജാനുചേച്ചി ചോദിച്ചു..
"കുറച്ചുണ്ട് ചേച്ചി തികയുമോന്നറിയില്ല.. എന്തായാലും ഡോക്ടറോട് ഒന്നു ചോദിക്കട്ടെ"
"എങ്കിൽ ശെരി സ്വാതി.." പറഞ്ഞുകൊണ്ട് ജാനു ചേച്ചി ഫോൺ വച്ചു.
ഫോൺ വച്ചതും ഇനി എത്ര തുക വേണ്ടിവരും എന്നറിയാനായി ഡോക്ടറുടെ ക്യാബിനിലേക്ക് കയറാനായി തുടങ്ങുമ്പോളാണ് അകത്തു ആരുടെയൊ സംസാരം സ്വാതി കേൾക്കുന്നത്...
"എന്റെ വിൽസൺ ഡോക്ടറെ ഞാൻ ഒരുപാട് പറഞ്ഞു നോക്കി എന്ത് ചെയ്യാൻ,അപ്പന്റെ അല്ലെ മോൻ.. " മോഹനൻ പറഞ്ഞു...
"മ്മ്, അതറിയാവുന്നതുകൊണ്ടാണ് ഞാൻ ഒന്നും പറയാത്തെ... അല്ലെങ്കിൽ തന്നെ അവനു ഒരു കല്യാണം കഴിച്ചാൽ പോരെ.. അല്ലാതെ ഇതിനൊക്കെ ആര് വരാനാ..." വിൽസൺ ഡോക്ടർ പറഞ്ഞു.
"ഇതെല്ലാം പറഞ്ഞു ഞാനും.. പക്ഷെ പൈസ എത്ര വേണേലും കൊടുക്കാലോ എന്നാണ് സാറിന്റെ ചോദ്യം" മോഹനൻ പറഞ്ഞു..
"മ്മ്, പൈസകൊണ്ട് എല്ലാം നടക്കില്ലാലോ... അവന്റെ കൊച്ചിന് ഇങ്ങനെ, സറഗേറ്റ് മദർ ആകാൻ എല്ലാവരും തയാറാകുമോ..?
ആ നോക്കാം.. അല്ലാതെ എന്ത് പറയാൻ.." ഡോക്ടർ പറഞ്ഞു നിർത്തി...
ഇത്ര കേട്ടതും സ്വാതി തിരിഞ്ഞു നടന്നു...
എങ്ങനത്തെയൊക്കെ ആളുകളാണ് ഈ ലോകത്ത്.. പൈസയുടെ അഹങ്കാരം അല്ലാതെ എന്ത് പറയാൻ .. സ്വാതി മനസ്സിൽ ഓർത്തു ..
സമയം മെല്ലെ നീങ്ങികൊണ്ടിരുന്നു...കുഴപ്പമൊന്നും ഇല്ലെന്നു പറഞെങ്കിലും സ്വാതിയുടെ മനസ്സ് അപ്പോഴും ആകുലപെട്ടുകൊണ്ടിരുന്നു...
സ്വാതി ഇടക്ക് ഇടക്ക് ഐ സി യുവിന്റെ പുറത്തു മനോജിനെ കാണുവാൻ സാധിക്കുമോ എന്നറിയാനായി അങ്ങോട്ടും ഇങ്ങോട്ടും നടന്നു.... പക്ഷെ ഒരിക്കൽ പോലും
💬 Comments
View all comments