Chapter Title : ദി സറഗേറ്റ് മദർ 2 [Little Boy]
കാണുവാൻ സാധിച്ചില്ല..
സമയം വൈകിട്ട് ആറുമണിയായി... സ്വാതി അപ്പോഴേക്കും അവളുടെ സാരി മാറി മറ്റൊന്ന് ധരിച്ചു..
ഐ സി യുവിന് മുമ്പിൽ ഇരിക്കുമ്പോളാണ് പെട്ടന്ന് വെപ്രാളത്തോടെ ഒരു സിസ്റ്റർ പുറത്തേക്ക് വന്നത്...
അത് കണ്ടതും സ്വാതി ചാടി എഴുന്നേറ്റു.. "സിസ്റ്റർ ഇപ്പോൾ ആൾക്ക് ..."
സ്വാതി ചോദിച്ചതും മറുപടി ഒന്നും ഇല്ലാതെ സിസ്റ്റർ ഡോക്ടറുടെ മുറിയിലേക്കോടി..
സ്വാതിക്ക് എന്തോ പന്തികേടുതോന്നി.. അവളുടെ ചങ്കിഡിപ്പ് കൂടി കൂടി വന്നു...
അങ്ങോട്ട് പോയ സിസ്റ്റർ ഡോക്ടറെകൂട്ടിയാണ് പിന്നീട് വന്നത്... ഇരുവരും വന്നപാടെ അകത്തേക്ക് പോയി...
സ്വാതി എന്താണെന്നറിയാതെ പുറത്തുകൂടെ ടെൻഷനടിച്ചു നടന്നു....
കുറച്ചു കഴിഞ്ഞു ഡോക്ടർ പുറത്തേക്ക് വന്നു...
"ഡോക്ടർ മനോജേട്ടന്.."
"എന്റെ കാബിനിലേക്ക് വരൂ.." അവൾക്ക് മറുപടി കൊടുത്ത് ഡോക്ടർ മുറിയിലേക്ക് പോയി.. പുറകെ സ്വാതിയും...
തന്റെ മുന്നിലിരിക്കുന്ന സ്വാതിയെ നോക്കി ഡോക്ടർ ചോദിച്ചു...
"സ്വാതിക്ക് വേറെ ആരും ഇല്ലെ..."
"ഇല്ല ഡോക്ടർ..."
"ഒക്കെ ഞാൻ പറയുന്ന കാര്യം ശ്രദ്ധിച്ചു കേൾക്കണം... മനോജിന്റെ കണ്ടിഷൻ ഇപ്പോൾ കുറച്ചു പ്രശ്നമാണ്... തലയിൽ നല്ല ബ്ലീഡിങ്ങ് ഉണ്ട്.. അതുകൊണ്ട് ഒരു ഓപ്പറേഷൻ വേണ്ടിവരും... എത്രയും പെട്ടന്ന്.. അല്ലെങ്കിൽ പ്രശ്നമാകും.. മനോജ് ഈ രാത്രി കൂടി... " ഡോക്ടർ പകുതി പറഞ്ഞു നിർത്തി...
സ്വാതിക്ക് ഇതൊന്നും ഉൾകൊള്ളാൻ സാധിച്ചില്ല... അവൾ ആകെ സ്തംഭിച്ചു പോയിരുന്നു...
"ഡോക്ടർ എന്തു വേണമെങ്കിലും ചെയ്യാം, എന്റെ മനോജേട്ടനെ രക്ഷിക്കണം.." സ്വാതി കരഞ്ഞുകൊണ്ട് പറഞ്ഞു...
"ഈ ഓപ്പറേഷൻ ചെയ്താൽ ഉറപ്പായും ആള് രക്ഷപെടും.. പക്ഷെ ഒരു എട്ടുലക്ഷം രൂപ ഇവിടെ കെട്ടിവെയ്ക്കേണ്ടി വരും.."
സ്വാതി എന്തു പറയണം എന്നറിയാതെ അവിടെയിരുന്നു കരഞ്ഞു...
"ഞാൻ നോക്കാം സർ... അതു മാത്രം പറഞ്ഞു സ്വാതി പുറത്തേക്ക് പോയി.."
ഞാൻ ഇനി എന്ത് ചെയ്യും എവിടെന്നു കൊണ്ടുവരും അത്രയും രൂപ സ്വാതി ആകുലപെട്ടു..
അവൾ ഫോൺ എടുത്തു ജനുചേച്ചിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു...
"അയ്യോ സ്വാതി ഈ രാത്രി എങ്ങനെ ഇത്രയും പൈസ ഉണ്ടാക്കാനാ.. ഞാൻ..ഞാൻ ഒന്നു നോക്കട്ടെ സ്വാതി... " അതും പറഞ്ഞു ജാനുചേച്ചി ഫോൺ വച്ചു...
സ്വാതി മറ്റു പലരെയും വിളിച്ചു
💬 Comments
View all comments