Chapter Title : ദി സറഗേറ്റ് മദർ 3 [Little Boy]
മട്ടിൽ ഋഷി മോഹനെ ഒന്നൂടെ നോക്കി.. "സ്വാതിയുടെ മോളാണ്.." ഋഷി കുഞ്ഞിനെ നോക്കി.. " അമ്മയെ പോലെ തന്നെ " ഋഷി വാത്സല്യത്തോടെ ചിരിച്ചു.. ആരാണെന്ന് അറിയില്ലെങ്കിലും അവളും തിരികെ ചിരിച്ചു...
ഋഷി വേഗം വണ്ടിയെടുത്തു പോയി....
യാത്രയിലുടനീളം അവന്റെ ചിന്ത സ്വാതിയെ ക്കുറിച്ചായിരുന്നു... സ്വാതിക്ക് ഭർത്താവും കുഞ്ഞുമുള്ള കാര്യം ഋഷിക്ക് ഷോക്കായെങ്കിലും, ഭർത്താവുള്ള പെണ്ണിനെയാണ് താൻ ഗർഭിണിയാക്കിയത് എന്ന ചിന്തയൊന്നും അവനെ അലട്ടിയില്ല.. എന്നാലും തന്റെ കുഞ്ഞിന്റെ അമ്മക്ക് മറ്റൊരു അവകാശിയുണ്ടെന്ന ചിന്ത അവനെ ചെറുതായി അലട്ടി...
അകത്തേക്കു കയറിയ അമ്മുമോൾ സ്വാതിയെ തിരഞ്ഞു....
സ്വാതി ആ സമയം അടുക്കളയിലായിരുന്നു...
"അമ്മെ "
"ആ മോളു വന്നോ.."
"അമ്മെ അത് ആരാ വന്നെ..."
"അത് ഋഷി സാർ... നമ്മളെ സഹായിച്ച ഒരു വലിയ സാറിന്റെ കാര്യം അമ്മ പറഞ്ഞില്ലെ, ആ സാറ്..."
"ആ സാറാണോ... " അമ്മുമോളുടെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു....
"എന്തിനാ വന്നെ..."
സ്വാതി കുറച്ചു നേരം ആലോചിച്ചു നിന്നു...ശേഷം മോളുടെ അടുത്തുപോയി അവളെ കെട്ടിപിടിച്ചു...
"അമ്മുമോൾക്ക് ഒരു കുഞ്ഞാവ വരാൻ പോകുവാ.."
"എങ്ങനെ..." മോൾ ആകാംഷയോടെ ചോദിച്ചു.
"അമ്മേടെ വയറ്റിൽ കുഞ്ഞുവാവയുണ്ട്"
"സത്യം.. " ആ കുഞ്ഞികണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു.. അവൾ അമ്മയുടെ വയറ്റിൽ ഉമ്മ വച്ചു.. സ്വാതി സന്തോഷത്തോടെ മോളെ ചേർത്തു നിർത്തി...
മാസങ്ങൾ ഓടി മറഞ്ഞു... സ്വാതിയിൽ അതിനനുസരിച്ച് മാറ്റങ്ങൾ വന്നു തുടങ്ങി...
ഇടക്ക് മോഹനേട്ടൻ മനോജിനെ നോക്കാൻ ഒരു പെണ്ണിനെ ഏർപ്പാടാക്കി.. സ്വാതിക്ക് പഴയതുപോലെ മനോജിനെ നോക്കാൻ കഴിയില്ലല്ലോ...
സലജ അതായിരുന്നു അവളുടെ പേര്.... സ്വാതിയെക്കാൾ ഒരു
💬 Comments
View all comments