0%

Chapter Title : ദി സറഗേറ്റ് മദർ 3 [Little Boy]

Author : Kambikathakal Read All Parts 1.6K

തളർച്ചയോടെ ചിരിച്ചു..

സ്വാതി പിന്നീട് നോക്കിയപ്പോൾ തന്റെ അടുത്തു കിടക്കുന്ന കുഞ്ഞിനെ കാണുന്നത്...

അവളുടെ അമ്മ മനം നിറഞ്ഞു... കുഞ്ഞിനെ കണ്ടതും അവൾക്ക് സന്തോഷംകൊണ്ട് കണ്ണുകൾ നിറഞ്ഞു....

അവൾ കുഞ്ഞിനെ കൈകൊണ്ടു സ്നേഹത്തോടെ തലോടി.. കുഞ്ഞൊന്നുനങ്ങികൊണ്ട് അവളോട് ചേർന്നു കിടന്നു....

"അമ്മെ കുഞ്ഞുവാവെനെ കാണാൻ എന്തു രസമാ... " അമ്മുമോൾ കുഞ്ഞിന്റെ അടുത്തു വന്നിരുന്നു പറഞ്ഞു..

"ഹും അച്ഛന്റെ അല്ലെ മോൻ..." സ്വാതി മനസ്സിലോർത്തു....

ആ സമയം സ്വാതി ഋഷിയെ അവിടെയെല്ലാം തിരിഞ്ഞു...

"മോളെ ഋഷി അങ്കിൾ ഇതുവരെ വന്നില്ലെ"

"ഇല്ലമ്മെ.. മോഹൻ അങ്കിൾ മാത്രമെ ഇവിടെ ഒള്ളൂ.."

സ്വാതിക്ക് ഒരു നിമിഷം ഋഷിയോട് ദേഷ്യം തോന്നി...

ആ സമയത്താണ് മോഹനൻ അങ്ങോട്ട് വന്നത്....

"ആ സ്വാതി എഴുന്നേറ്റോ..കേട്ടോ.. ഋഷിക്ക് അവിടെ ഇരിക്കപൊറുതി ഇല്ല.. സാറിന്റെ സന്തോഷം വാക്കുകളിൽ അറിയാം..." മോഹനൻ വന്നയുടനെ സ്വാതിയോട് പറഞ്ഞു...

മോഹൻ പറഞ്ഞതും സ്വാതി എന്താണെന്ന രീതിയിൽ നോക്കി.

"സാർ ഇവിടെ ഇല്ലല്ലോ.. പുറത്തു ഒരാളെ കാണാൻ പോയതാ.. ഡേറ്റ് അടുത്ത ആഴ്ച്ചയാണെന്ന് കരുതി പോയതാ.. ഇത്ര പെട്ടെന്നാകുമെന്ന് സാറും കരുതി കാണില്ല.."

മോഹനേട്ടൻ പറഞ്ഞു....

പക്ഷെ അതൊന്നും സ്വാതിക്ക് തൃപ്തിയായില്ല... കുഞ്ഞിനെ കാണാൻ അതൊക്കെ മാറ്റി വച്ചു വരാമല്ലോ എന്നാണ് സ്വാതി ചിന്തിച്ചത്....

അടുത്ത നിമിഷം അടുത്തു കിടന്ന കുഞ്ഞു കരയാൻ തുടങ്ങി... ആ സമയം നഴ്‌സ്‌ വന്നു കുഞ്ഞിനെ കയ്യിൽ തന്നു.. അതു കണ്ട് മോഹനൻ വെളിയിലേക്ക് പോയി..

സ്വാതി കുഞ്ഞിന് പാലു കൊടുക്കാൻ തുടങ്ങി, ഒരു അമ്മയുടെ ആത്മനിർവൃദ്ധിയിൽ അവൾ കണ്ണുകളടച്ചു....

പിന്നീട് രണ്ടു ദിവസം സ്വാതി

💬 Comments

View all comments