0%

Chapter Title : ദി സറഗേറ്റ് മദർ 3 [Little Boy]

Author : Kambikathakal Read All Parts 1.6K

നിന്ന് സ്വാതിക്ക് മനസിലായിരുന്നു..

എന്നാൽ അവൾക്ക് യാതൊരു പരിഭവവും തോന്നിയില്ല...

രാത്രി എപ്പോഴോ സ്വാതി കണ്ണുതുറന്നു....

സ്വാതിക്ക് എന്തൊക്കയോ അസ്വസ്ഥതകൾ തോന്നി.... അവളുടെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു... സ്വാതിക്ക് വല്ലാത്ത ഭയം തോന്നി...." എന്റെ കുഞ്ഞു..." അവൾ കൈകൊണ്ടു വയറിനെ പൊതിഞ്ഞു..

പെട്ടെന്ന് അവൾക്ക് വല്ലാത്ത വേദന അനുഭവപെട്ടു... "ഡേറ്റ് ആകാറായില്ലലോ.." സ്വാതി ഓർത്തു..

എന്നാലും സ്വാതി മോഹനനെ വിളിച്ചു...

"ഹലോ മോഹനേട്ടാ"

"എന്താ സ്വാതി... എന്തെങ്കിലും പ്രശ്നം..."

"മോഹനേട്ടാ എനിക്കു നല്ല വേദനയുണ്ട്.. ഒന്നു വരാമോ... ആ.." സ്വാതിക്ക് അതിയായ വേദന അനുഭവപെട്ടു...

"എന്താ സ്വാതി... ഞാൻ, ഞാൻ പെട്ടന്ന് വരാം..." അതും പറഞ്ഞു മോഹനൻ ഫോൺ വച്ചു.

മോഹനേട്ടൻ കുറച്ചു നിമിഷങ്ങൾക്കപ്പുറം സ്വാതിയുടെ വീട്ടിലെത്തി മോളെയും സ്വാതിയെയും വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.....

സ്ട്രെച്ചറിൽ കിടത്തി ലേബർ റൂമിലേക്ക് പോകുമ്പോൾ.. സ്വാതി ഋഷിയെ അവിടെയെല്ലാം നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം.....

"സാർ അറിഞ്ഞില്ലെ ഇനി.." അവൾ മനസ്സിലോർത്തു...

അമ്മുമോൾ സ്വാതിയുടെ വേദന കണ്ട് കരയുന്നുണ്ടായിരുന്നു...

"മോള് കരയണ്ട... അമ്മ കുഞ്ഞുവാവയുമായി വേഗം വരാം.." ലേബർ റൂമിനു പുറത്തു വച്ചു മോളെ ആശ്വസിപ്പിച്ച ശേഷം... സ്വാതയെ റൂമിലേക്കു കയറ്റി....

ബെഡിൽ സ്വാതി വേദനകൊണ്ട് പുളഞ്ഞു...

മണിക്കൂറുകൾ ഇഴഞ്ഞുനീങ്ങി... ഒടുക്കം ഒരു നിലവിളിയോടെ ഋഷിയുടെയും സ്വാതിയുടെയും കുഞ്ഞു പുറത്തേക്കു വന്നു...

"സ്വാതി മോനാണ്... " ഡോക്ടർ പറഞ്ഞതും തളർച്ചയിലും സ്വാതിയുടെ മുഖത്തു പുഞ്ചിരിവിരിഞ്ഞു... ശേഷം അവൾ മയക്കത്തിലേക്ക് വീണു...

...............................................................

സ്വാതി പ്രയാസപെട്ടു കണ്ണുതുറന്നപ്പോൾ... അവൾ ഒരു മുറിയിലായിരുന്നു...

അപ്പോഴാണ് അമ്മുമോളെ കാണുന്നത്... അവൾ മോളെ നോക്കി

💬 Comments

View all comments