Chapter Title : ദി സറഗേറ്റ് മദർ 3 [Little Boy]
താങ്ങിനായി പിടിച്ചു നിന്നു
"അപ്പൊ ഞാനോ.. ഞാനോ മനോജേട്ടാ.."
സ്വാതിക്ക് തൊണ്ടയിടറി...
മനോജ് അതിനൊന്നും പറഞ്ഞില്ല...
അവൾ അവന്റെ അടുത്തേക്ക് പാടുപെട്ട് നടന്നു ചെന്ന് അവന്റെ കോളറിൽ പിടിച്ചു നിന്നു...
"പറ മനോജേട്ടാ... പറ... ഈ കണ്ടതെല്ലാം സ്വാതി നഷ്ടപെടുത്തിയത് ഏട്ടനുവേണ്ടിയല്ലെ... നമുക്ക് ഒന്നിച്ചു ജീവിക്കാൻ വേണ്ടിയല്ലെ.. " അവൾ പൊട്ടികരഞ്ഞു..
പക്ഷെ യാതൊരു ദാക്ഷണ്യവുമില്ലാതെ സ്വാതിയുടെ കൈകൾ കുടഞ്ഞെറിഞ്ഞു മനോജ്...
"വേറെ ഒരുത്തന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന.. അവന്റെ ഒപ്പം സമയം ചിലവഴിക്കുന്ന നിന്നെ എനിക്കു വേണ്ട.."
മനോജ് അവന്റെ തീരുമാനം പറഞ്ഞു...
സ്വാതി എല്ലാം നഷ്ടപെട്ടവളെപോലെ നിലത്തേക്കിരുന്നുപോയി..
"വാ മനോജേട്ടാ.." മിനി മനോജിനെയും വിളിച്ചു... സ്വാതിയെ പുച്ഛിച്ചു നോക്കികൊണ്ട് അവന്റെ കൈപിടിച്ചു നടന്നു...
സ്വാതി അവസാന ശ്രമമെന്നോണം മനോജിന്റെ കാലുകളിൽ പിടിച്ചു കെഞ്ചി.
"പോകല്ലെ മനോജേട്ടാ..."
പക്ഷെ അവൻ അവളുടെ കൈമാറ്റിച്ചു സലജയുടെ കൈപിടിച്ചു പുറത്തേക്കുപോയി..
സ്വാതി അവിടെ കിടന്നു ഏങ്ങലടിച്ചു കരഞ്ഞു...
അവൾക്ക് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല...
മണിക്കൂറുകളോളം അവൾ ആ കിടത്തം തുടർന്നു....
"അമ്മെ .. അമ്മെ " അമ്മുമോൾ സ്കൂൾ വിട്ടുവന്നപ്പോൾ നിലത്തു കിടക്കുന്ന സ്വാതിയെ വിളിച്ചു...
സ്വാതി കരഞ്ഞു വീർത്ത കണ്ണുകളുമായി മോളെ നോക്കി...
"എന്തു പറ്റി അമ്മെ... അച്ഛൻ എന്തെ?" അമ്മുമോൾ ആകുലതയോടെ ചോദിച്ചു...
"അച്ഛൻ പോയി മോളെ നമ്മളെയെല്ലാം വിട്ടു..." അതുംപറഞ്ഞു സ്വാതി മോളെയും ചേർത്തു പിടിച്ചു പൊട്ടികരഞ്ഞു...
മനോജിന്റെ പ്രതീക്ഷിക്കാത്ത പ്രവർത്തിയിൽ ആകെ ഉലഞ്ഞിരിരുന്നു സ്വാതി....
കുറെകരഞ്ഞതുകൊണ്ടുതന്നെ സ്വാതി നേരത്തെതന്നെ മോളെയും കൂട്ടി കിടന്നു..
മനോജ്, അവൾക്കായി കൊടുത്ത പൈസയും കൊണ്ടുപോയിട്ടുണ്ടെന്ന് തുറന്നുകിടന്ന അലമാരയിൽ
💬 Comments
View all comments