0%

Chapter Title : ദി സറഗേറ്റ് മദർ 3 [Little Boy]

Author : Kambikathakal Read All Parts 1.6K

മാറിടം വിങ്ങി...

ഇടക്ക് വെറുതെ ഇരിക്കുമ്പോളെല്ലാം കുഞ്ഞിന്റെ കരച്ചിൽ അവൾ കേൾക്കുമായിരുന്നു അങ്ങനെ വെറുമൊരു മായയയാണ് സ്വാതി ഇതും കരുതിയത്.. എന്നാൽ കുറെ കഴിഞ്ഞിട്ടും നിൽക്കാത്തത് കണ്ടപ്പോൾ അവൾ മെല്ലെ പുറത്തേക്കു നടന്നു...

പുറത്തേക്കു വരുന്തോറും കുഞ്ഞിന്റെ കരച്ചിൽ കൂടി കൂടി വന്നു...

അവൾ പുറത്തെത്തിയതും അവിടെ നിൽക്കുന്ന ആളെകണ്ട് ഒരു നിമിഷം തറഞ്ഞുനിന്നു പോയി...

"ഋഷി സാർ..." അവളുടെ ചുണ്ടുകൾ തളർച്ചയോടെ മൊഴിഞ്ഞു...

അവളുടെ കണ്ണുകൾ നിറഞ്ഞ് ചുറ്റും ഒന്നും കാണാതെയായി...

അവൾ ഓടിചെന്ന് ഋഷിയുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞിനെ സാവധാനം കയ്യിലെടുത്തു...

"മോനെ..വാവെ .. " സ്വാതി കുഞ്ഞിനെ നെഞ്ചോട് ചേർത്തു നിന്ന് വിതുമ്പി..

"കുഞ്ഞു ഒന്നും കഴിക്കുന്നില്ല സ്വാതി... എപ്പോഴും കരച്ചിലാ... ഡോക്ടർ പറഞ്ഞത് പാലുകൊടുക്കാനാണു.."

സ്വാതിക്ക് അതു കേട്ട് ദേഷ്യം ഇരച്ചു കയറി...

അവൾ കുഞ്ഞിനെ ഒരു കൈകൊണ്ടു പിടിച്ചു ഋഷിയുടെ കവിളിൽ ആഞ്ഞൊരു അടികൊടുത്തു..

ഒരു അമ്മയുടെ പ്രതിഷേധം...

പിന്നെ വെട്ടിതിരിഞ്ഞു വീട്ടിലേക്ക് കയറി..

കുഞ്ഞിനെ മടിയിലിരുത്തി അവൾ നിർവൃതിയോടെ കുഞ്ഞിന് പാലുകൊടുത്തു..

ഋഷി അവൾ അടിച്ച കവിളിൽ കൈവച്ചു നിന്ന്...

അവൻ നോക്കികാണുകയായിരുന്നു സ്വാതിയെ.. അവൾ ആകെ ക്ഷീണിച്ചിരിക്കുന്നു... കണ്ണിനു ചുറ്റുമുള്ള കറുപ്പ് അവളുടെ ഉറക്കമില്ലായ്മ വെളിവാക്കി...

ഋഷി കുഞ്ഞിനു പാലുകൊടുക്കുന്ന സ്വാതിയെ സ്നേഹത്തോടെ നോക്കി നിന്നു..

അപ്പോഴാണ് അമ്മുമോൾ അങ്ങോട്ട് വന്നത്..

"ഋഷി അങ്കിൾ.."

ഋഷി അമ്മുമോളുടെ വിളികേട്ട് അങ്ങോട്ട് നോക്കി...

"അങ്കിളെ എന്റെ കുഞ്ഞാവേനെ തരാൻ വന്നതാണോ.."

"മ്മ് അതെ മോളെ... കുഞ്ഞാവ അമ്മയുടെ കൂടെ ഉണ്ട്..."

"അങ്കിളെ ഇനി കുഞ്ഞാവേനെ കൊണ്ടുപോകല്ലെ പ്ലീസ്.. എനിക്കു

💬 Comments

View all comments