0%

Chapter Title : ദി ടൈം 3 [Fang leng]

Author : Fang.leng Read All Parts 745

എല്ലാവരും എഴുതി നീ ഒരാൾ മാത്രമാണ് എഴുതാത്തത് എന്തിന് റിയപോലും എഴുതി നിനക്ക് എന്താ പറ്റിയെ ഇന്നലെ നീ സജി സാറിനോട്‌ ചൂടായി എന്ന് കേട്ടല്ലോ നശിക്കാനാണോ നിന്റെ ഉദ്ദേശം എന്തായാലും ഇത്തവണ നിനക്ക് c മാർക്ക്‌ തരേണ്ട എന്നാണ് എന്റെ തീരുമാനം

ഇത് കേട്ട് റിയ പതിയെ ബെഞ്ചിൽ നിന്ന് എഴുന്നേറ്റു

സാർ :എന്താ റിയാ വല്ല പ്രശ്നവും ഉണ്ടോ

റിയ :അത് സാർ സാമിന്റെ മാർക്ക് കുറക്കരുത്

സാർ :അത് നീയാണോ തീരുമാനിക്കുന്നത്

റിയ :സാർ ഞാൻ തന്ന അസൈൻമെന്റ് സാമിന്റെതാണ് ഞാൻ അസൈൻ മെന്റ് എഴുതിയിട്ടില്ല അതുകൊണ്ട് എന്റെ മാർക്ക് കുറച്ചേക്ക്

ഇത് കേട്ട് ക്ലാസ്സിലെ കുട്ടികൾ എല്ലാം തന്നെ സാമിനെ നോക്കി

സാർ :സത്യമാണോ സാം

സാം :അല്ല സാർ ഇത് അവളുടെ അസൈൻമെന്റ് ആണ് അവളല്ലേ ഇത് സാറിനു തന്നത് എന്റെ മാർക്ക് കുറച്ചേക്ക്

സാർ :നിങ്ങൾ എന്താ കളിക്കുവാണോ രണ്ടും ക്ലസ്സിൽ നിന്ന് പുറത്തു പൊ ഈ അസൈൻ മെന്റ് 10 തവണ എഴുതികാണിച്ച ശേഷം രണ്ടും ഇനി ക്ലാസ്സിൽ കയറിയാൽ മതി പിന്നെ സാം ഇവളുടെ കൂടെ കൂടി നശിക്കാനാണു തീരുമാനം എങ്കിൽ ഇനി ഇങ്ങോട്ട് വരണം എന്നില്ല മനസ്സിലായോ പിന്നെ റിയാ നിന്റെ ഉദ്ദേശം എന്താ നീയേ പഠിക്കില്ല ഇവൻ ഈ സ്കൂളിന്റെ പ്രതീക്ഷയാണ്‌ ഇവനെ കൂടെ നീ ഇല്ലാതാക്കുമോ

ഇത് കേട്ട് റിയയുടെ കണ്ണുകൾ നിറഞ്ഞു അവൾ വേഗം ക്ലാസ്സിന് പുറത്തേക്കു പോയി ഇത് കണ്ട് സാം സാറിനെ വർദ്ധിച്ച ദേഷ്യത്തിൽ നോക്കാൻ തുടങ്ങി

💬 Comments

View all comments