0%

Chapter Title : ദി ടൈം 4 [Fang leng]

Author : Fang.leng Read All Parts 803

റിയ നിനക്കെന്താടാ അവള് വന്നോളും അവളെ കണ്ടെത്താൻ നീ ആരാ നിന്നെ നന്നായി ശ്രദ്ധിക്കാനാ ലിസി ചേച്ചി എന്നോട് പറഞ്ഞിരിക്കുന്നത് അതുകൊണ്ട് നീ അവളുടെ കാര്യമൊക്കെ മറന്നിട്ട് ആ പഴയ സാം ആയിക്കെ "

എന്നാൽ സാം ജൂണോ പറഞ്ഞതു ശ്രദ്ധിക്കാതെ വീണ്ടും മുന്നോട്ടേക്കു നടന്നു

"ടാ അടുത്തത് കെമിസ്ട്രി ലാബാ ഇന്ന് അസൈൻമെന്റ് വെക്കണ്ടേ "

ജൂണോ സാമിനോടായി വിളിച്ചു പറഞ്ഞു ഇത് കേട്ട സാം വേഗം തന്നെ ജൂണോയുടെ അടുത്തേക്ക് എത്തി

"നീ ഇപ്പോൾ എന്താ പറഞ്ഞത് "

"നിനക്കെന്താ ചെവികേൾക്കില്ലേ ഇന്ന് ലാബ് ഉണ്ടെന്ന് അസൈൻമെന്റ് വെക്കാനുള്ളതല്ലേ നീ അതും മറന്നോ "

"(അതെ ഇന്നായിരുന്നു ആ ദിവസം ഞാൻ മരിക്കാൻ ഉറപ്പിച്ച ദിവസം റിയ ആദ്യമായി എന്നോട് സംസാരിച്ച ദിവസം ഞാൻ മരിക്കാനായി കെട്ടിടത്തിനുമുകളിലേക്കു ചെന്നപ്പോൾ അവൾ അവിടെ ഉണ്ടായിരുന്നു അവളായിരുന്നു അന്നെന്നെ തടഞ്ഞത് ഒരുപക്ഷെ അവളും അന്നവിടെ വന്നത്... ഇല്ല..")

സാം വേഗം തന്നെ ജൂണോയെ തള്ളിമാറ്റി മുന്നോട്ടേക്കോടി

"എങ്ങോട്ടേക്കാടാ കോപ്പേ ഓടുന്നേ ഞാനും വരുന്നു "

ഇത്രയും പറഞ്ഞു ജൂണോ സാമിന്റെ പുറകേ ഓടി എന്നാൽ പെട്ടെന്നായിരുന്നു രാഹുലും കൂട്ടുകാരും ജൂണോയുടെ മുന്നിൽ വന്നു നിന്നത്

"എങ്ങോട്ടാ ജൂണോ കൂട്ടാ ഇത്ര ദൃതിയിൽ "

രാഹുൽ ജൂണോയോടായി ചോദിച്ചു

"അത് പിന്നെ.."

"നീ ഇങ്ങു വന്നേ ഞാൻ ചോദിക്കട്ടെ"

ഇത്രയും പറഞ്ഞ് രാഹുലും കൂട്ടുകാരും ജൂണോയെ ക്ലാസ്സിലേക്കു പിടിച്ചു കയറ്റി ഇതേ സമയം പടിക്കെട്ടുകളിലൂടെ മുകളിലേക്കോടുകയായിരുന്നു സാം അവൻ വേഗം തന്നെ ടെറസിനുമുകളിലേക്കെത്തി അവിടെ അവൻ കണ്ടത് കൈവരിയുടെ

💬 Comments

View all comments