0%

Chapter Title : ദി ടൈം 2 [Fang leng]

Author : Kambikathakal Read All Parts 228

ചോദിച്ചോ

*************************-**********--****---

അല്പസമയത്തിനുള്ളിൽ തന്നെ സാം തന്റെ ബാഗുമായി വീടിന് പുറത്തേക്ക് എത്തി

സാം :ദൈവമേ ഇതൊക്കെ എങ്ങനെ ഇത് സത്യം തന്നെ ആകണേ ഇത്രയും പറഞ്ഞുകൊണ്ട് സാം മുൻപോട്ടേക്ക് ഓടി കുറച്ച് നേരത്തിനുള്ളിതന്നെ അവൻ തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പിൽ എത്തി ശേഷം അവൻ ചുറ്റും നോക്കി

"അവൾ എവിടെ ഇവിടെയല്ലേ അവൾ സ്ഥിരമായി നിൽക്കാറുള്ളത് "

പെട്ടെന്നാണ് ബസ് സ്റ്റോപ്പിന്റെ ഒരു വശത്തു മാറി നിൽക്കുന്ന റിയയെ അവൻ കണ്ടത്

സാം :(റിയ അവൾ കൃത്യ സമയത്ത് തന്നെ എത്തി )ഇത്രയും ചിന്തിച്ചു അവൻ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു ശേഷം വേഗം അവളുടെ അടുത്തേക്ക് ഓടി

സാം :റിയാ..

അവളുടെ അടുത്തെത്തിയ സാം ഒറ്റ ശ്വാസത്തിൽ അവളെ വിളിച്ചു

റിയ :എന്ത..

റിയ പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ സാം അവളെ കെട്ടിപുണർന്നു

സാം :ഞാൻ എത്ര വിഷമിച്ചെന്ന് അറിയാമോ എന്തിനാ..

അടുത്ത നിമിഷം റിയ സാമിനെ ദൂരേക്ക് തള്ളി മാറ്റി

റിയ :നീ കൊള്ളാല്ലോടാ നിന്റെ കയ്യിലിരിപ്പ് ഇതായിരുന്നു അല്ലെ

എന്നാൽ സാം വീണ്ടും റിയയെ കെട്ടിപിടിച്ചു

എന്നാൽ അടുത്ത നിമിഷം റിയ സാമിനെ വീണ്ടും തള്ളി മാറ്റി

റിയ :ടാ കോപ്പേ നീ എന്താടാ വല്ല നരമ്പനുമാണോ പാവം പോലെ ഇരുന്നിട്ട് ഇതായിരുന്നു അല്ലെ നിന്റെ തനി സ്വഭാവം

സാം :(ഹോ നാശം ഇവൾ തെറ്റിദ്ധരിച്ചല്ലോ )റിയാ ഞാൻ എല്ലാം പറയാം നീ..

റിയ :എങ്ങോട്ടാ ഈ തള്ളികയറി വരുന്നേ അഞ്ചടിമാറി നിന്ന് സംസാരിക്കാൻ നോക്ക്

സാം :റിയ നീ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്റെ ജീവൻ പോലും രക്ഷിച്ചിട്ടുണ്ട്

റിയ :പ്രാന്താണല്ലേ എനിക്ക് നിന്നെ ആദ്യം കണ്ടപ്പഴേ തോന്നി

സാം :അല്ല സത്യം

റിയ :ഒന്ന് പോയേടാ നിന്നോട് ഞാൻ ഒന്ന് സംസാരിക്കുന്നത് തന്നെ ഇന്നാണ് അപ്പോഴാണ് അവന്റെ..

ഇത് കേട്ട സാം വേഗം തന്നെ തന്റെ വാച്ചിൽ ഡേറ്റ് നോക്കി

സാം (കോപ്പ് ഞാൻ ഇത്രയും ദിവസം പിന്നിലോട്ട് എത്തിയോ ഞാൻ ഇതുവരെ ഇവളോട് സംസാരിച്ചിട്ട്‌ പോലുമില്ലല്ലോ ദൈവമേ

💬 Comments

View all comments