Chapter Title : ദി ടൈം 2 [Fang leng]
എന്നെ ഇന്ന് തന്നെ മുകളിലോട്ട് പറഞ്ഞു വിടുമെന്ന് തോന്നുന്നല്ലോ
"അമ്മേ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നേ "
ലിസി അമ്മയോടായി പറഞ്ഞു
അമ്മ :ഹോ എന്റെ മക്കൾക്ക് എന്നോട് ഇത്രയും സ്നേഹം ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു
ലിസി :ഇത് സ്നേഹം കൊണ്ടൊന്നുമല്ല അമ്മ പോയാൽ ഈ പൊട്ടനെ ഞാൻ നോക്കേണ്ടി വരില്ലേ അത് കൊണ്ടാ
സാം :ടീ പട്ടി നിന്നെ..
*********************************************
കുറച്ച് സമയത്തിന് ശേഷം സാം തന്റെ റൂമിൽ
"ഹോ ഇതൊക്കെ സത്യമാണ് എല്ലാം സത്യമാണ് ഞാൻ തിരിച്ചെത്തി "
സാം പതിയെ തന്റെ റൂമിന് ചുറ്റും കണ്ണോടിച്ചു
"ഈ വീടും റൂമും എന്നും എനിക്ക് സ്പെഷ്യൽ ആണ് ഒരുപാട് വിലയുള്ള പല ഫ്ലാറ്റുകളിലും വീടുകളിലും ഞാൻ താമസ്സിച്ചു എന്നാൽ ഇവിടെ കിട്ടിയ സന്തോഷം എനിക്ക് ഒരിടത്തും കിട്ടിയിട്ടില്ല "
സാം തന്റെ ബെഡിൽ പതിയെ കയ്യോടിച്ചു
"എന്റെ ബെഡ്ഡ് ഒരു നീണ്ട യാത്രക്ക് ശേഷം നിന്റെ അടുത്തേക്ക് ഞാൻ വീണ്ടും എത്തി ഇന്നെനിക്ക് സുഖമായി ഉറങ്ങണം "
ഇത്രയും പറഞ്ഞു സാം പതിയെ ബെഡിലേക്ക് കിടന്നു
"ആ ഇതെന്താ "
സാം പതിയെ തന്റെ പുതപ്പിനടിയിൽ കിടന്ന ബുക്ക് കയ്യിലെടുത്തു
സാം :ഇത്..ഇത് റിയയുടെ ഡയറിയല്ലേ ഞാൻ ഇതും കൊണ്ടാണോ ഇങ്ങോട്ടേക്കു വന്നത്
പതിയെ ചിരിച്ചു കൊണ്ട് സാം ഡയറി തുറന്നു
"എന്റെ ക്ലാസ്സിൽ ഒരു പൊട്ടനുണ്ട് സാം "
"ഹാ പൊട്ടൻ " സാം ഡയറി നോക്കി വായിച്ച ശേഷം ചരിച്ചു പെട്ടെന്നാണ് സാം അത് കണ്ടത് ഡയറിയിലേ അക്ഷരങ്ങൾ മായാൻ തുടങ്ങിയിരിക്കുന്നു ആവയ്ക്ക്
💬 Comments
View all comments