Chapter Title : ദി ടൈം 2 [Fang leng]
സാം സ്കൂളിലെ ഗേൾസ് റസ്റ്റ് റൂമിന് മുൻപിൽ എത്തി ശേഷം പതിയെ അതിനുള്ളിലേക്ക് കയറി അപ്പോഴാണ് അവിടെയൊരു ബെഞ്ചിന്റെ പുറത്ത് കിടന്നുഉറങ്ങുന്ന റിയയെ അവൻ കണ്ടത്
"ഹോ ഇവിടെ കിടക്കുകയായിരുന്നോ "
സാം വേഗം റിയ കിടക്കുന്ന ബെഞ്ചിനരികിലേക്ക് എത്തി ശേഷം പതിയെ ഉറങ്ങി കിടക്കുന്ന അവളെ നോക്കാൻ തുടങ്ങി
"ഇവൾ ഒട്ടും മാറിയിട്ടില്ല ആ ചുണ്ട്, കണ്ണ് എല്ലാം അത് പോലെ തന്നെ യുണ്ട് "
"സ്കാൻ ചെയ്തു കഴിഞ്ഞോ" പെട്ടെന്നാണ് കണ്ണ് തുറന്ന റിയ സാമിനോട് സംസാരിച്ചത്
പെട്ടന്ന് തന്നെ സാം പുറകിലോട്ട് നീങ്ങി
റിയ :നിനക്ക് എന്തിന്റെ കേടാടാ എന്തിനാ എന്റെ പുറകേ നടക്കുന്നേ
സാം :കഷ്ടമുണ്ട് റിയ നിനക്ക് വേണ്ടി സാറിനോട് വഴക്കിട്ട് ക്ലാസ്സും കളഞ്ഞിട്ട് വന്നതാ ഞാൻ
റിയ :എന്താ മോനേ വളക്കാൻ നോക്കുവാണോ
സാം :അത് ഇതുവരെ മനസ്സിലായില്ലേ
റിയ :എന്താ
സാം :ഒന്നുമില്ല
റിയ :ടാ പൊട്ടാ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം ഞാൻ ആള് പിശകാണ് ഇനി എന്റെ പുറകേ എങ്ങാനും വന്നാൽ നിന്റെ മൂക്ക് ഞാൻ ഇടിച്ചു പൊട്ടിക്കും നിനക്ക് മനസ്സിലായോ
സാം :എന്നാ പൊട്ടിച്ചോ എന്ത് ചെയ്താലും ഞാൻ നിന്റെ അടുത്ത് നിന്ന് മാറില്ല ഇനിയും എനിക്ക് വേദന അനുഭവിക്കാൻ കഴിയില്ല ഞാൻ എപ്പോഴും നിന്റെ കൂടെ തന്നെ ഉണ്ടാകും
റിയ :ഈ മൈര് ചെറുക്കൻ
സാം :നീ ചീത്ത വിളിക്കുമോ
റിയ :എന്താ ആണുങ്ങൾക്ക് മാത്രമേ ചീത്ത വിളിക്കാൻ പറ്റുള്ളോ
സാം :ഹേയ് അങ്ങനെയൊന്നുമില്ല
ഇത് കേട്ട റിയ പതിയെ ബെഞ്ചിൽ നിന്നിറങ്ങി റൂമിന് പുറത്തേക്കു നടന്നു ഒപ്പം സാമും
റിയ :എടാ ഞാൻ ബാത്‌റൂമിലോട്ടാ എന്താ നീയും അങ്ങോട്ടേക്ക് വരുന്നുണ്ടോ
സാം :ഹേയ് ഞാനൊന്നുമില്ല
റിയ :എങ്കിൽ ക്ലാസ്സിലേക്ക് പോകാൻ നോക്ക്
ഇത്രയും പറഞ്ഞു റിയ മുൻപോട്ട് നടന്നു
"അളിയാ " പെട്ടെന്നാണ് സാം പുറകിൽ നിന്ന് ആ വിളികേട്ടത് സാം പതിയെ തിരിഞ്ഞു
"ദൈവമേ ഈ നാറിയോ "
അത് ജൂണോ ആയിരുന്നു
"അളിയാ നീ എന്തൊക്കെയാ ഈ കാണിച്ചു
💬 Comments
View all comments