Chapter Title : ദി ടൈം 3 [Fang leng]
ദി ടൈം 3
The Time Part 3 | Author : Fang Leng
[ Previous Part ] [ www.kambikuttan.net ]
"എന്റെ ക്ലാസ്സിൽ ഒരു പൊട്ടനുണ്ട് സാം "
"ഹാ പൊട്ടൻ " സാം ഡയറി നോക്കി വായിച്ച ശേഷം ചരിച്ചു പെട്ടെന്നാണ് സാം അത് കണ്ടത് ഡയറിയിലേ അക്ഷരങ്ങൾ മായാൻ തുടങ്ങിയിരിക്കുന്നു ആവയ്ക്ക് പകരം അവിടെ മറ്റ് ചിലത് പ്രത്യക്ഷപ്പെടാനും തുടങ്ങി
സാം :എന്താ ഇത് എന്തൊക്കെയാ ഈ നടക്കുന്നത്
സാം അത്ഭുതത്തോടെ ഡയറിയിൽ നോക്കി
"ഇന്നത്തെ ദിവസം തികച്ചും വ്യത്യസ്ഥമായിരുന്നു കാരണം ഇന്ന് ഞാൻ ഒരുപാട് നാളുകൾക്ക് ശേഷം അല്പനേരം എന്റെ വിഷമങ്ങൾ എല്ലാം മറന്നു എല്ലാത്തിനും കാരണം ആ പൊട്ടനാണ് സാം അവൻ ഇന്ന് തികച്ചും വ്യത്യസ്ഥനായ ഒരാൾ ആയിരുന്നു സത്യത്തിൽ അത് അവൻ തന്നെയായിരുന്നോ അതോ അവന്റെ വേഷം കെട്ടിയ മാറ്റാരെങ്കിലുമാണോ എന്തൊക്കെയാ ഞാൻ ഈ ആലോചിച്ചു കൂട്ടുന്നത് അല്ലേ എന്തായാലും ഈ സാം തന്നെയാ കൂടുതൽ നല്ലത് കുറച്ചു ശല്യം ആണെങ്കിലും അവൻ കൂടെ ഉണ്ടായിരുന്നപ്പോൾ കുറച്ചു സന്തോഷം ഉണ്ടായിരുന്നു
ഇത്രയും വായിച്ച സാം പതിയെ ചിരിച്ചു
സാം :അപ്പോൾ എന്റെ കൂടെ അവൾ സന്തോഷവതിയാണ് എന്നാലും ഈ ഡയറിയിലെ കാര്യങ്ങൾ എങ്ങനെയാണ് മാറുന്നത് ഉം മനസ്സിലായി റിയയുടെ ഭാവിയിലെ ഡയറിയല്ലേ എന്റെ കയ്യിൽ ഇരിക്കുന്നത് അവൾ എഴുതുന്നതിൽ എന്ത് മാറ്റം വന്നാലും അത് ഇതിലും പ്രതിഫലിക്കും അപ്പോൾ അവൾ എന്ത് എഴുതിയാലും ഞാൻ അത് അറിയും എന്ന് സാരം
സാം വീണ്ടും വായിച്ചു
"എന്നാൽ ആ സന്തോഷത്തിന് ഞാൻ അർഹയല്ല ഞാനുമായി അടുത്താൽ പിന്നീട് അതിന്റെ പേരിൽ അവൻ ദുഖിക്കേണ്ടി വരും അതിനാൽ തന്നെ അവനെ ഞാൻ അകറ്റി നിർത്തുക തന്നെ വേണം "
"അതിന് ഞാൻ കൂടി സമ്മതിക്കണ്ടെ "
ഇത്രയും പറഞ്ഞു സാം വീണ്ടും വായന തുടർന്നു
ഇന്നും ഞാൻ അരുണിനെ പോയി കണ്ടിരുന്നു അവൻ എന്നോട് ക്ഷമിക്കാൻ തയ്യാറല്ല ഒരു തവണ എന്റെ കൂടെ വരാൻ ഞാൻ കെഞ്ചി എന്നാൽ
💬 Comments
View all comments