0%

Chapter Title : ദി ടൈം 3 [Fang leng]

Author : Kambikathakal Read All Parts 222

വാ സാർ ഇപ്പോൾ ലാബിൽ എത്തികാണും" സിമി അഞ്ചുവിനോടായി പറഞ്ഞു ശേഷം പതിയെ പടിക്കെട്ട് ഇറങ്ങുവാൻ ആരംഭിച്ചു

പെട്ടെന്നാണ് റിയ അവിടേക്ക് എത്തിയത് വേഗം തന്നെ റിയ സിമിയെ തള്ളി മാറ്റിയ ശേഷം വേഗത്തിൽ താഴേക്കിറങ്ങാൻ തുടങ്ങി

സിമി :ഏതവളാ അത് അവളുടെ പോക്ക് കല്ലേ

"റിയാ നിൽക്ക് " അവിടേക്ക് എത്തിയ സാം റിയയുടെ പുറകേ പടികൾ ഇറങ്ങാൻ തുടങ്ങി

എന്നാൽ പെട്ടെന്ന് തന്നെ റിയയുടെ കാൽ തെന്നി അവൾ പടിക്കെട്ടിലൂടെ ഉരുണ്ട് താഴേക്കു വീണു

"റിയ " സാം വേഗം അവളുടെ അടുത്തേക്ക് എത്തി അപ്പോൾ റിയക്ക് ബോധം ഉണ്ടായിരുന്നില്ല

"റിയ എഴുനേൽക്ക് റിയ "

സാം വേഗം തന്നെ റിയയെ കയ്യിൽ കോരിയെടുത്തു ശേഷം മെഡിക്കൽ റൂമിലേക്ക് എത്തി

ടീച്ചർ :എന്താ ഈ കുട്ടിക്ക് എന്താ പറ്റിയത്

സാം :ഒന്ന് വീണു ബോധം പോയിരിക്കുവാണ് അല്പം വെള്ളം എടുക്ക് പിന്നെ മുറിവുണ്ട് ഇവിടെ ഹൈഡ്രജൻ പേരോക്സൈഡ് ഉണ്ടോ മുറിവ് ക്ലീൻ ചെയ്യണം പിന്നെ ഓയിന്റ്മെന്റ് എല്ലാം വേഗം വേണം

ഇതെല്ലാം കേട്ട് ടീച്ചർ സാമിനെ തന്നെ നോക്കി നിന്നു

സാം :എന്താ പറഞ്ഞത് കേട്ടില്ലേ

ഇത് കേട്ട് ടീച്ചർ സാമിന് അവിടെ ഉണ്ടായിരുന്ന വെള്ളം നൽകി സാം അത് പതിയെ റിയയുടെ മുഖത്തേക്ക് തളിച്ചു അവൾ പതിയെ കണ്ണുകൾ തുറന്നു

സാം :റിയ ആർ you all right റിയാ

സാം വേഗം തന്നെ റിയയുടെ പാവാട മുകളിലേക്ക് പൊക്കി ശേഷം മുറിവ് ക്ലീൻ ചെയ്യാൻ ആരംഭിച്ചു എന്നാൽ പെട്ടെന്ന് തന്നെ റിയ സാമിനെ ചവിട്ടി വീഴ്ത്തി

സാം :അമ്മേ എന്താ റിയാ ഇത്

റിയ :ആരോട് ചോദിച്ചിട്ടാടാ നീ പാവാട പൊക്കിയത്

സാം :ഞാൻ ഒരു ഡോക്ടർ അല്ലെ എന്തിനാണ് ഇങ്ങനെ തെറ്റിദ്ധരിക്കുന്നത്

ഇത് കേട്ട് ടീച്ചർ സാമിന് അടുത്തേക്ക് എത്തി

ടീച്ചർ :ഡോക്ടറോ

റിയ :വട്ടാണ് ടീച്ചർ കാര്യമാക്കണ്ട

ഇത്രയും പറഞ്ഞു റിയ അവിടെ നിന്ന് എഴുനേറ്റു

സാം :റിയ അവിടെ കിടക്ക് നെറ്റിയിൽ മുറിവുണ്ട് നമുക്ക് ഹോസ്പിറ്റലിൽ പോകണം x

💬 Comments

View all comments