0%

Chapter Title : ദി ടൈം 3 [Fang leng]

Author : Kambikathakal Read All Parts 228

ray എടുക്കണം

റിയ :എനിക്കൊരു കുഴപ്പവും ഇല്ല നീ ആദ്യം പോയി ഒരു x ray എടുക്ക് നിനക്ക് കാര്യമായി എന്തോ കുഴപ്പം ഉണ്ട്

ഇത്രയും പറഞ്ഞു റിയ അവിടെ നിന്ന് പുറത്തേക്കിറങ്ങി ശേഷം പതിയെ മുടന്തി മുണ്ടന്തി മുൻപോട്ട് നടന്നു

സാം പതിയെ വീണ്ടും റിയയുടെ അടുത്തേക്ക് എത്തി

സാം :റിയാ കുറച്ച് നേരം റസ്റ്റ്‌ എടുക്ക് കാലിൽ നീര് ഉണ്ട്

റിയ :നീ നിന്റെ പണി നോക്ക് സാമേ

സാം :എന്തിനാ ഇത്രയും ദേഷ്യം നീ എന്തിനാണ് അസൈൻമെന്റ് എന്റേതാണെന്ന് പറഞ്ഞത് അതല്ലേ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കിയത്

ഇത് കേട്ട റിയ സാമിനെ തുറിച്ചുനോക്കി

സാം :എന്തിനാ ഇങ്ങനെ നോക്കുന്നേ

റിയ :ടാ കോപ്പേ നീ എന്താ അസൈൻ മെന്റ് എഴുതാത്തെ ങ്ങെ അതുകൊണ്ടല്ലേ എനിക്ക് സത്യം പറയേണ്ടി വന്നത് നീ പണിഷ്മെന്റ് വാങ്ങുമ്പോൾ എനിക്ക് നീ തന്ന അസൈൻമെന്റും വെച്ചോണ്ട് ഇരിക്കാൻ പറ്റുവോ

സാം :അതുപിന്നെ ഞാൻ എഴുതി വെച്ചിരുന്നതല്ലേ നിനക്ക് തന്നത് പുതിയൊരെണ്ണം എഴുതാനും സമയം ഇല്ലായിരുന്നു

റിയ :പിന്നെ എന്തിനാ എനിക്കത് തന്നത്

സാം :നിനക്കത് അറിയില്ലേ

റിയ :അറിയാം നിനക്ക് വട്ട് ആയത് കൊണ്ട് നല്ല മുഴുത്ത വട്ട്.. ടാ സാമേ സാറ് പറഞ്ഞതുപോലെ നീ എന്റെ കൂടെ നടന്നു നശിക്കാൻ ഉള്ളവൻ അല്ല നിനക്കൊരു ഭാവിയുണ്ട് നീ നല്ല നിലയിൽ എത്തും അതുകൊണ്ട് ഇനി എന്റെ പുറകേ വരരുത്

സാം :നീ പറഞ്ഞത് ശരിയാ എനിക്ക് നല്ലൊരു ഭവിയുണ്ട് നല്ലനിലയിൽ എത്താനും പറ്റും അത് ഞാൻ ചെയ്തിട്ടുമുണ്ട് പക്ഷെ എന്ത്‌ പ്രയോജനം എന്റെ ജീവിതം എങ്ങനെയായിരുന്നു എന്ന് നിനക്കറിയാമോ ഓരോ ദിവസവും ഞാൻ എങ്ങനെയാ തള്ളി നീക്കിയത് എന്നറിയാമോ

സാമിന്റെ ഒച്ച ഉയർന്നു അവന്റെ കണ്ണുകൾ നിറഞ്ഞു

റിയ :സാം എന്താ ഇത് നിനക്ക് എന്താ പ്രശ്നം നീ എന്താ ഇങ്ങനെയൊക്കെ പെരുമാറുന്നത്

സാം പെട്ടെന്ന് തന്നെ സ്വബോധത്തിലേക്ക് തിരിച്ചു വന്നു

സാം :സോറി റിയ ഞാൻ പെട്ടെന്ന് നീ എന്നോട് പോകാൻ പറഞ്ഞപ്പോൾ

റിയ :പറഞ്ഞാൽ പറഞ്ഞാൽ

💬 Comments

View all comments