0%

Chapter Title : ദി ടൈം 3 [Fang leng]

Author : Kambikathakal Read All Parts 583

സാർ :നീ എന്താ എന്നെ നോക്കി പേടിപ്പിക്കുകയാണോ

എന്നാൽ സാം സാറിനു മറുപടി നൽകാതെ ക്ലാസിനു പുറത്തേക്കു ഓടി

"റിയാ നിക്ക് റിയാ "

സാം വേഗം തന്നെ റിയയുടെ മുന്നിലേക്ക് എത്തി

റിയ :മാറ് മൈരേ എന്റെ മുന്നിൽ ഇനി വരരുത് ഞാൻ സ്കൂൾ നിർത്താൻ പോകുവാ

സാം :നിനക്ക് എന്താ റിയാ സാർ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച്

റിയ :മാറെടാ കോപ്പേ എന്നോട് ഇനി മിണ്ടാൻ വരരുത് നിന്നെ നശിപ്പിക്കാൻ ഞാൻ ഇല്ല

സാം :ആയാൾക്ക് വട്ടാണ് നീ അതൊന്നും

റിയ :മതി നിർത്ത് നിന്റെ അസൈൻമെന്റ് ഞാൻ വാങ്ങാൻ പാടില്ലായിരുന്നു അതാണ്‌ ഞാൻ ചെയ്ത തെറ്റ് എന്റെ മുന്നിൽ നിന്ന് പോ എനിക്ക് നിന്നെ കാണുന്നതേ ഇഷ്ടമല്ല

സാം :കള്ളം ഇഷ്ടമല്ലെങ്കിൽ പിന്നെ എന്തിനാണ് സാറിനോട്‌ അത് എന്റെ അസൈൻമെന്റ് ആണെന്ന് പറഞ്ഞത്

റിയ :അത് നിന്റെത് ആയത് കൊണ്ട് എനിക്ക് ഒരു പട്ടിയുടെയും സഹായം വേണ്ട

സാം :റിയ സോറി ഞാൻ... എന്നോട് ക്ഷമിക്ക്

എന്നാൽ റിയ സാം പറയുന്നത് കേൾക്കാതെ മുന്നോട്ടു നടന്നു

സാം :റിയ നിൽക്ക്

സാം വേഗം റിയുടെ പുറകേ നടന്നു

ഇതേ സമയം താഴേക്കിറങ്ങുന്ന സ്റ്റെപ്പിനടുത്ത്

"എടി അഞ്ചു സമയം പോയി വേഗം വാ സാർ ഇപ്പോൾ ലാബിൽ എത്തികാണും" സിമി അഞ്ചുവിനോടായി പറഞ്ഞു ശേഷം പതിയെ പടിക്കെട്ട് ഇറങ്ങുവാൻ ആരംഭിച്ചു

പെട്ടെന്നാണ് റിയ അവിടേക്ക് എത്തിയത് വേഗം തന്നെ റിയ സിമിയെ തള്ളി മാറ്റിയ ശേഷം വേഗത്തിൽ താഴേക്കിറങ്ങാൻ തുടങ്ങി

സിമി :ഏതവളാ അത്

💬 Comments

View all comments