Chapter Title : ദി ടൈം 3 [Fang leng]
പറഞ്ഞു അരുൺ മുൻപോട്ട് നടന്നു
വേഗം തന്നെ റിയ വീണ്ടും അരുണിന്റെ മുന്നിലേക്ക് എത്തി ശേഷം അവന്റെ കയ്യിൽ പിടിച്ചു
റിയ :ഇല്ല നീ വരും നിന്നെയും കൊണ്ടേ ഞാൻ പോകു
റിയ അരുണിനോടായി പറഞ്ഞു
"നിന്നോട് മാറാൻ അല്ലെ പറഞ്ഞത്"
ഇത്രയും പറഞ്ഞു അരുൺ റിയയെ തള്ളി മാറ്റി തള്ളേറ്റ റിയ പതിയെ നിലത്തേക്ക് വീണു
"ടാ " പെട്ടെന്നാണ് അരുൺ ആ അലർച്ച കേട്ടത് അത് കോപത്തോടെ അരുണിനടുത്തേക്ക് ഓടിയടുത്ത സാം ആയിരുന്നു അവിടെ എത്തിയ സാം ആദ്യം തന്നെ അരുണിന്റെ മുഖത്തേക്ക് ആഞ്ഞിടിച്ചു ഇടികൊണ്ട അരുൺ കോപത്തോടെ സാമിനെയും ഇടിച്ചു ഇരുവരും തമ്മിൽ നിമിഷനേരത്തിനുള്ളിൽ തന്നെ പൊരിഞ്ഞ അടിനടന്നു ഇതെല്ലാം കണ്ട് റിയ അവിടെ പകച്ചു നിന്നു ചുറ്റും കൂടിയ മറ്റുകുട്ടികൾ വേഗം തന്നെ ഇരുവരെയും പിടിച്ചു മാറ്റി
സാം :വിട് ഇവനാ എല്ലാത്തിനും കാരണം എന്നെ വിട്
അരുൺ :അവനെ വിട് അവൻ എന്നെ കൊല്ലട്ടെ നിനക്കും അതല്ലേ റിയാ വേണ്ടത് ആളെ കൊന്ന് നിനക്ക് ഇതുവരെ മതിയായില്ലേ
ഇത് കേട്ട റിയയുടെ കണ്ണുകൾ നിറഞ്ഞു അവൾ പതിയെ സാമിനടുത്തേക്ക് എത്തി
റിയ :നിന്നോട് ഞാൻ എന്റെ പുറകേ വരരുത് എന്ന് പറഞ്ഞതല്ലേ
സാം :റിയാ ഇവൻ ഇവനല്ലേ എല്ലാത്തിനും കാരണം ഞാൻ എല്ലാം..
"ടപ്പ് " അടുത്ത നിമിഷം റിയയുടെ കൈ സാമിന്റെ കവിളിൽ പതിഞ്ഞു
"ഇനി നിന്നെ എന്റെ മുന്നിൽ കണ്ട് പോകരുത് "
ഇത്രയും പറഞ്ഞു റിയ മുന്നോട്ട് നടന്നു
പെട്ടെന്ന് തന്നെ അരുൺ കൂട്ടുകാരെ തള്ളി മാറ്റി സാമിന്റെ അടുത്തേക്ക് എത്തി
അരുൺ :നീ ആരാ അവളുടെ കാമുകൻ ആണോ അതോ അവൾ കൊട്ടേഷൻ തന്നതോ വാ എന്റെ ദേഹത്ത് ഇനിയും ആരോഗ്യം ബാക്കിയുണ്ട് വന്നിടിക്ക്
സാം :ഇടിക്കുകയല്ല വേണ്ടിവന്നാൽ നിന്നെ ഞാൻ കൊല്ലും നീ ഒരുത്തൻ കാരണമാണ് അവൾ ഇങ്ങനെയായത് നീ എന്താടാ അവളോട് ചെയ്തത്
അരുൺ :ഞാൻ ചെയ്‌തെന്നോ ചെയ്തത് മുഴുവൻ അവളല്ലേ
സാം : അതിന് മാത്രം അവൾ എന്തടാ ചെയ്തത്
അരുൺ
💬 Comments
View all comments