Chapter Title : ദി ടൈം 3 [Fang leng]
റിയ :വട്ടാണ് ടീച്ചർ കാര്യമാക്കണ്ട
ഇത്രയും പറഞ്ഞു റിയ അവിടെ നിന്ന് എഴുനേറ്റു
സാം :റിയ അവിടെ കിടക്ക് നെറ്റിയിൽ മുറിവുണ്ട് നമുക്ക് ഹോസ്പിറ്റലിൽ പോകണം x ray എടുക്കണം
റിയ :എനിക്കൊരു കുഴപ്പവും ഇല്ല നീ ആദ്യം പോയി ഒരു x ray എടുക്ക് നിനക്ക് കാര്യമായി എന്തോ കുഴപ്പം ഉണ്ട്
ഇത്രയും പറഞ്ഞു റിയ അവിടെ നിന്ന് പുറത്തേക്കിറങ്ങി ശേഷം പതിയെ മുടന്തി മുണ്ടന്തി മുൻപോട്ട് നടന്നു
സാം പതിയെ വീണ്ടും റിയയുടെ അടുത്തേക്ക് എത്തി
സാം :റിയാ കുറച്ച് നേരം റസ്റ്റ് എടുക്ക് കാലിൽ നീര് ഉണ്ട്
റിയ :നീ നിന്റെ പണി നോക്ക് സാമേ
സാം :എന്തിനാ ഇത്രയും ദേഷ്യം നീ എന്തിനാണ് അസൈൻമെന്റ് എന്റേതാണെന്ന് പറഞ്ഞത് അതല്ലേ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കിയത്
ഇത് കേട്ട റിയ സാമിനെ തുറിച്ചുനോക്കി
സാം :എന്തിനാ ഇങ്ങനെ നോക്കുന്നേ
റിയ :ടാ കോപ്പേ നീ എന്താ അസൈൻ മെന്റ് എഴുതാത്തെ ങ്ങെ അതുകൊണ്ടല്ലേ എനിക്ക് സത്യം പറയേണ്ടി വന്നത് നീ പണിഷ്മെന്റ് വാങ്ങുമ്പോൾ എനിക്ക് നീ തന്ന അസൈൻമെന്റും വെച്ചോണ്ട് ഇരിക്കാൻ പറ്റുവോ
സാം :അതുപിന്നെ ഞാൻ എഴുതി വെച്ചിരുന്നതല്ലേ നിനക്ക് തന്നത് പുതിയൊരെണ്ണം എഴുതാനും സമയം ഇല്ലായിരുന്നു
റിയ :പിന്നെ എന്തിനാ എനിക്കത് തന്നത്
സാം :നിനക്കത് അറിയില്ലേ
റിയ :അറിയാം നിനക്ക് വട്ട് ആയത് കൊണ്ട് നല്ല മുഴുത്ത വട്ട്.. ടാ സാമേ സാറ് പറഞ്ഞതുപോലെ നീ എന്റെ കൂടെ നടന്നു നശിക്കാൻ ഉള്ളവൻ അല്ല നിനക്കൊരു ഭാവിയുണ്ട് നീ നല്ല
💬 Comments
View all comments