0%

Chapter Title : ദി ടൈം 3 [Fang leng]

Author : Kambikathakal Read All Parts 590

വേഗം എഴുനേൽക്ക് അമ്മു നിനക്ക് എന്നോട് ദേഷ്യമാണെങ്കിൽ എഴുനേറ്റ ശേഷം എനിക്കിട്ട് രണ്ടെണ്ണം തന്നോ അമ്മു പിന്നെ ഞാൻ അരുണിനെ കണ്ടു അവൻ ഉടനെ നിന്നെ കാണാൻ വരും അവൻ ഒരുപാട് തിരക്കിലായിപ്പോയി അതാ ഇതുവരെ നിന്നെ കാണാൻ വരാത്തത് അവൻ വരുമ്പോൾ നീ നല്ലത് കൊടുത്തേക്കണം കേട്ടല്ലോ

ഇത്രയും പറഞ്ഞപ്പോഴേക്കും റിയയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞിരുന്നു അവൾ പതിയെ അമ്മുവിന്റെ നെറ്റിയിൽ തഴുകാനായി കൈ ഉയർത്തി

"നിൽക്ക് "

പെട്ടന്നാണ് ആരോ അവളെ പുറകേ നിന്ന് വിളിച്ചത്

റിയ കൈ പിൻവലിച്ച ശേഷം പതിയെ തിരിഞ്ഞു

അതൊരു പ്രായം ചെന്ന സ്ത്രീ ആയിരുന്നു

സ്ത്രീ :എന്തിനാ ഇപ്പോൾ ഇങ്ങോട്ടേക്കു വന്നത്

റിയ :അമ്മേ ഞാൻ അമ്മുനെ കാണാൻ

റിയ പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ അവർ റിയയെ വലിച്ചുകൊണ്ട് റൂമിന് വെളിയിലേക്ക് ഇറങ്ങി

റിയ :അമ്മേ

സ്ത്രീ :എന്തിന് നീ എന്തിനാ അവളെ കാണുന്നേ എന്റെ കുട്ടിയെ നീ കാണണ്ട അതവൾക്ക് കൂടുതൽ വിഷമമാകും

റിയ :അമ്മേ ഇങ്ങനെയൊന്നും പറയല്ലേ എനിക്കവളെ ഒന്ന് കണ്ടാൽ മതി

സ്ത്രീ :അവളെ ഈ അവസ്ഥയിലാക്കിയിട്ടും നിനക്ക് മതിയായില്ലേ ഇപ്പോൾ അവൾ വെറുമൊരു ജീവശവം മാത്രമാണ് ആ ശരീരത്തിൽ ജീവൻ മാത്രമേ ഇനി ബാക്കിയുള്ളു

ഇത്രയും പറഞ്ഞു അവർ കരയാൻ തുടങ്ങി

റിയ :അമ്മേ എന്നോട് ക്ഷമിക്ക് ഞാൻ അറിയാതെ..

സ്ത്രീ :ഞാൻ നിന്നോട് പറഞ്ഞതല്ലേ അവളെ കൊണ്ട് പോകല്ലേന്ന് നീ കേട്ടോ വർഷങ്ങൾ കാത്തിരുന്ന് കിട്ടിയതാ എനിക്കവളെ എനിക്ക് അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു..

അവർ വാക്കുകൾ കിട്ടാതെ യേങ്ങി

💬 Comments

View all comments