Chapter Title : ദി ടൈം 3 [Fang leng]
ദോശ നന്നായിരുന്നു താക്സ്
സാം :ഹോ അത് വേണമെങ്കിൽ ഞാൻ നാളെ സ്കൂളിൽ ഉണ്ടാക്കിക്കൊണ്ട് വരാം
റിയ :വേണ്ടേ എന്റേ പൊന്നോ ഇത്രയും പറഞ്ഞു റിയ വീടിനുള്ളിലേക്ക് കയറി കതകടച്ചു
സാം പതിയെ നടന്നു റോഡിലേക്ക് എത്തി ശേഷം തന്റെ കയ്യിലിരുന്ന കയർ ദൂരേക്ക് വലിച്ചെറിഞ്ഞു
സാം :ഇതൊക്കെ ആരാണാവോ വീടുകളിൽ വാങ്ങി ഇടുന്നത് റോപ്പ് തേങ്ങ
ഇത്രയും പറഞ്ഞു സാം മുൻപോട്ട് നടന്നു
പിറ്റേദിവസം റിയ ക്ലാസ്സ് റൂമിന് മുൻപിൽ
"നല്ല ആളാ ഞാൻ പറഞ്ഞതല്ലേ ബസ് സ്റ്റോപ്പിൽ കാത്ത് നിൽക്കണമെന്ന് നേരത്തേ ഇങ്ങ് പോന്നു അല്ലേ "
അവിടേക്ക് എത്തിയ സാം റിയയോടായി ചോദിച്ചു
റിയ :നിന്നെ പേടിച്ചിട്ടാ ഞാൻ കാലത്ത് തന്നെ ഇങ് പോന്നത് ഇല്ലെങ്കിൽ നീ എന്നെ വഴി നടക്കാൻ അനുവദിക്കില്ലല്ലോ
സാം :ഞാൻ എന്ത് ചെയ്തെന്നാ
റിയ :നീ എന്താ ചെയ്യാത്തത് രണ്ട് ദിവസം കൊണ്ട് എന്റെ ജീവൻ എടുക്കുകയല്ലേ
സാം :ഇതൊക്കെ തമാശക്ക് പറയുന്നതല്ലെ എനിക്കറിയാം
റിയ :അല്ലേ അല്ല ഞാൻ നല്ല സീരിയസാ
പെട്ടെന്നാണ് അവിടേക്ക് രാഹുലും ഗ്യാങ്ങും എത്തിയത്
രാഹുൽ :എന്താണ് റിയേ നീ ഈ സോഡാകുപ്പിയോട് മാത്രമേ മിണ്ടുകയുള്ളോ അല്ല ഇതിന് മുൻപ് ആരോടും മിണ്ടുന്നത് കണ്ടിട്ടില്ല
സാം :അല്ല നിന്നോടും മിണ്ടാം ഇന്നലെ ഞാൻ ഒന്ന് മിണ്ടിയതിന്റെ ക്ഷീണം ഇത്രയും പെട്ടെന്ന് മാറിയോ വാ റിയ നമുക്ക് ക്ലാസ്സിൽ പോകാം
സാം വേഗം റിയയോടൊപ്പം ക്ലാസ്സിലേക്ക് കയറി
രാഹുൽ :ഈ നാറി അവനെ ഇന്ന് ഞാൻ കൊല്ലും
രാഹുൽ വർദ്ധിച്ച ദേഷ്യത്തോടെ ക്ലാസ്സിലേക്ക് കയറാൻ തുടങ്ങി എന്നാൽ ഉടൻ തന്നെ കൂട്ടുകാരനായ ജോബി അവനെ തടഞ്ഞു
ജോബി :വേണ്ടടാ അവൻ ഇപ്പോൾ പഴയ ആൾ അല്ല എവിടെയോ എന്തോ തകരാറു പോലെ
രാഹുൽ :അവൻ പഴയ ആൾ അല്ലെങ്കിൽ എനിക്കെന്താ അവന്റെ എല്ലു ഞാൻ ഇന്ന് ഓടിക്കും
ജോബി :അതല്ലടാ ഇന്നലെ അവൻ ഫുട്ബോൾ വരുന്ന സ്ഥലം എങ്ങനെയാ കൃത്യമായി മനസ്സിലാക്കിയത് എനിക്ക് തോന്നുന്നത് അവൻ എന്തോ കൂടോത്രം ചെയ്യുന്നുണ്ട് എന്നാണ് അതാണ് അവനു
💬 Comments
View all comments