Chapter Title : ദി ടൈം 3 [Fang leng]
ദാ ഇതാണ് എന്റെ നമ്പർ വല്ല ആവശ്യവും ഉണ്ടെങ്കിൽ വിളിക്കണം പിന്നെ വേണ്ടാത്തതൊന്നും മനസ്സിൽ ചിന്തിക്കരുത്
റിയ :നീ എന്താ പെട്ടെന്ന് പ്രായമായവരെ പോലെ സംസാരിക്കുന്നത് നിനക്ക് സത്യത്തിൽ വല്ല പ്രശ്നവും ഉണ്ടോ ഈ അന്യനെയൊക്കെ പോലെ
സാം :ഹേയ് ഞാൻ വെറുതെ അപ്പോൾ നാളെ ബസ് സ്റ്റോപ്പിൽ കാണാം
ഇത്രയും പറഞ്ഞു സാം തിരിഞ്ഞു പെട്ടെന്നാണ് അവൻ സോഫക്കരികിൽ കിടക്കുന്ന കുറച്ച് നീളമുള്ളൊരു റോപ് കണ്ടത് സാം വേഗം തന്നെ അത് കയ്യിലെടുത്തു
സാം :റിയ ഇത് ഞാൻ കൊണ്ട് പോകുവാണേ
റിയ :അതെന്തിനാ നിനക്ക്
സാം :അത് അത് പിന്നെ ഊഞ്ഞാൽ കേട്ടാനാ
റിയ :ഈ രാത്രിയോ
സാം :ഹേ അല്ല രാവിലെ ഇത്രയും പറഞ്ഞു സാം വേഗം കയറുമായി പടികെട്ടുകൾ കയറാൻ തുടങ്ങി
റിയ :എങ്ങോട്ടാ ജനൽ വഴി പോകാൻ ആണോ ഉദ്ദേശം വെറുതെ വീണ് നടു ഒടിയണ്ട വാ ഞാൻ കതക് തുറന്ന് തരാം
ഇത്രയും പറഞ്ഞു റിയ പതിയെ മുൻ വാതിൽ തുറന്നു
സാം :അപ്പോൾ ശെരി പറഞ്ഞതൊന്നും മറക്കണ്ട പിന്നെ അസൈൻമെന്റ് എടുക്കാൻ മറക്കരുത്
റിയ :ശെരി മറക്കില്ല
സാം :എന്നാൽ ശെരി
ഇത്രയും പറഞ്ഞു സാം പതിയെ തിരിഞ്ഞു "സാം "പെട്ടെന്നാണ് റിയ അവനെ വിളിച്ചത്
സാം :എന്താ റിയ ഞാൻ പോണ്ടേ
റിയ :അതല്ല നിന്റെ ആ ദോശ നന്നായിരുന്നു താക്സ്
സാം :ഹോ അത് വേണമെങ്കിൽ ഞാൻ നാളെ സ്കൂളിൽ ഉണ്ടാക്കിക്കൊണ്ട് വരാം
റിയ :വേണ്ടേ എന്റേ പൊന്നോ ഇത്രയും പറഞ്ഞു റിയ വീടിനുള്ളിലേക്ക്
💬 Comments
View all comments