Chapter Title : ദി ടൈം 4 [Fang leng]
"റിയമോൾ ആയിരുന്നോ വാ മോളെ ഞാൻ ചായ എടുക്കാം "
"വേണ്ടമ്മേ ഞാൻ കുടിച്ചതാ ദാ ഇവളോട് ഒന്ന് വേഗം വരാൻ പറഞ്ഞാൽ മതി "
"റിയേ ഇവൾക്ക് അത്ര സുഖമില്ലെന്നാ പറയുന്നത് നിങ്ങൾക്ക് മറ്റൊരു ദിവസം പോയാൽ പോരേ "
"അമ്മേ അവിടെ ഇന്നുകൂടിയേ പ്രോഗ്രാം ഉള്ളു ലാസ്റ്റ് ഡേയാണ് ഇവൾക്ക് ഒരു കുഴപ്പവുമില്ല എല്ലാം ആക്ടിങ്ങാ അമ്മു വേഗം വരാൻ നോക്ക് "
"റിയേ വയ്യെടി "
"ശെരി നീ വരണ്ട പിന്നെ ഇനി എന്നോട് ഒരിക്കലും മിണ്ടാൻ വന്നേക്കരുത് കേട്ടല്ലോ "
ഇത്രയും പറഞ്ഞു റിയ പതിയെ തിരിഞ്ഞു
"നിക്കെടി ഞാൻ വരാം പോരേ ഹോ ഇങ്ങനെയൊരു തൊട്ടാ വാടി "
ഇത്രയും പറഞ്ഞു അമ്മു റൂമിലെക്ക് ചെന്നു ശേഷം അല്പസമയത്തിനുള്ളിൽ തന്നെ റെഡിയായി പുറത്തേക്ക് എത്തി
"എങ്ങനെയുണ്ട് റിയേ കൊള്ളാമോ പുതിയ ഡ്രസ്സ് ഒക്കെ കഴുകി ഇട്ടേക്കുവാ ഇതല്പം പഴയതാ "
ഇട്ടിരിക്കുന്ന ഡ്രെസ്സിനെ ഒന്നുകൂടി നോക്കിയ ശേഷം അമ്മു പറഞ്ഞു
"ഹോ കൊള്ളാടി നീ എന്തിട്ടാലും സൂപ്പറല്ലേ വേഗം വാ സമയം പോയി "
"റിയേ നിങ്ങൾ എങ്ങനെയാ പോകുന്നത് "
അമ്മുവിന്റെ അമ്മ റിയയോടായി ചോദിച്ചു
"ബസ്സിലാ അമ്മേ "
"ഉം ശെരി റിയേ സൂക്ഷിച്ചു പോണേ ഇവൾക്ക് ശ്രദ്ധ അല്പം കുറവാ നീ വേണം ഇവളെ നോക്കാൻ "
"അതൊക്കെ ഞാൻ ഏറ്റു അമ്മേ നീ വാ അമ്മു "
ഇത്രയും പറഞ്ഞു റിയ വീടിനു പുറത്തേക്കു നടന്നു ഒപ്പം അമ്മുവും അവർ പതിയെ വീടിനു അല്പം
💬 Comments
View all comments