Chapter Title : ദി ടൈം 4 [Fang leng]
മാറി പാർക്ക് ചെയ്തിരുന്ന ഒരു കാറിനടുത്തേക്കെത്തി
"പുറകിൽ കയറിക്കോ അമ്മു "
റിയ അമ്മുവിനോടായി പറഞ്ഞു
"കാറോ ഇതെങ്ങനെ "
"അച്ഛൻ ഇന്ന് കാർ എടുത്തില്ല ഞാൻ പയ്യെ ഇങ്ങ് പൊക്കി എങ്ങനെയുണ്ട് ഇന്ന് നമുക്ക് പൊളിക്കാം "
"അതിന് ആര് കാർ ഓട്ടിക്കും "
"ഈ ഞാൻ അല്ലാതെ വേറേ ആര് "
"അതിന് നിനക്ക് ലൈസൻസ് ഒക്കെ യുണ്ടോ "
"ഓഹ് പിന്നെ എല്ലാരും ലൈസൻസ് ഉണ്ടായിട്ടല്ലെ വണ്ടിയോടിക്കുന്നത് നീ വാടി ഇത് ഇന്നത്തെക്കല്ലേ ഒരു പ്രശ്നവും ഉണ്ടാകില്ല "
"റിയേ നീതു എവിടെ അവളെ വീട്ടിൽ ചെന്ന് പിക്ക് ചെയ്യണോ "
"അവൾ നിന്നെ പോലെയല്ല നേരത്തേ എത്തിയിട്ടുണ്ട് കാറിൽ ഇരിപ്പുണ്ട് "
ഇത്രയും പറഞ്ഞു റിയ കാറിന്റെ ബാക്ക് ഡോർ തുർന്നു കൊടുത്തു ശേഷം ഫ്രണ്ട് ഡോർ തുറന്ന് റിയ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി റിയയുടെ അടുത്തായി തന്നെ ഫ്രണ്ടിൽ നീതുവും ഇരിപ്പുണ്ടായിരുന്നു
"എത്രനേരമായെടി പോയിട്ട് നീയൊക്കെ അവിടെ എന്ത് കഥയും പറഞ്ഞോണ്ട് നിൽക്കുകയായിരുന്നു "
നീതു അരിശത്തോടെ റിയയോട് ചോദിച്ചു
"എന്റെ പൊന്നോ ദാ ഇവളെ ഒരുക്കി ഇറക്കണ്ടെ എന്നത്തെയും പോലെ ഇന്നും ഉടായിപ്പ് കാണിക്കാൻ നോക്കി ഞാൻ വിടോ കയ്യോടെ പൊക്കിക്കൊണ്ട് പോന്നു ഇവളില്ലാതെ നമുക്കെന്ത് ആഘോഷം "
"ഞാൻ കള്ളം പറഞ്ഞതൊന്നുമല്ല റിയേ സത്യമായും എനിക്ക് സുഖമില്ലായിരുന്നു "
"ഓഹ് പിന്നെ "
"മതി റിയേ വേഗം വണ്ടിയെടുക്ക് നമുക്ക് പോകാം സമയം പോയി "
ഇത് കേട്ട റിയ വേഗം തന്നെ വണ്ടി മുന്നോട്ടേക്കെടുത്തു
അവർ
💬 Comments
View all comments