0%

Chapter Title : ദി ടൈം 4 [Fang leng]

Author : Kambikathakal Read All Parts 600

അല്പദൂരം മുന്നോട്ടേക്കു പോയി പെട്ടെന്നാണ് അമ്മുവിന്റെ ഫോൺ റിങ് ചെയ്തത്

"എല്ലാരും ഒന്നു മിണ്ടാതിരുന്നെ അരുണാ വിളിക്കുന്നെ"

ഇത്രയും പറഞ്ഞു അമ്മു ഫോൺ അറ്റൻഡ് ചെയ്തു

"ഹലോ അരുൺ എന്താ വിളിച്ചത്... ഒ കുറവുണ്ട് അരുൺ ഇപ്പോൾ പ്രശ്നമൊന്നുമില്ല ഉം കൂടെ റിയയും നീതുവും ഉണ്ട് പേടിക്കണ്ടടാ എനിക്ക് ഒരു കുഴപ്പവുമില്ല ഹേയ് അവള് നിർബന്ധിച്ചൊന്നും കൊണ്ടുപോകുന്നതല്ല ഉം ശെരി പിന്നീട് വിളിക്കാം നീ വെച്ചോ "

ഇത്രയും പറഞ്ഞു അമ്മു ഫോൺ വെച്ചു

"നിന്റെ മറ്റവൻ ആയിരിക്കും അല്ലേ "

റിയ ചിരിച്ചുകൊണ്ട് ചോദിച്ചു

"അതെ അതിനിപ്പോൾ എന്താ"

"നമുക്കൊന്നുമില്ലേ അവൻ തേച്ചിട്ട് പോകുമ്പോൾ കരഞ്ഞോണ്ട് വരാതിരുന്നാൽ മതി "

നീതു അമ്മുവിനോടായി പറഞ്ഞു

"തേക്കാൻ ഇത് നിന്റെ മറ്റവൻ അല്ലല്ലോ മോളെ "

"കണ്ടോ റിയേ ഇവൾക്ക് എന്ത് കുരുവിന്റെ അസുഖം ഉണ്ടെന്നാ പറഞ്ഞത് വരട്ടെ ആന്റിയോട് ഇവളുടേയും ആ അരുണിന്റെയും എല്ലാ ചുറ്റികളിയും പൊക്കികൊടുക്കണം "

"വേഗം ചെന്ന് പറഞ്ഞോ അമ്മക്ക് എല്ലാം അറിയാം "

"നല്ല അമ്മയും മോളും അമ്മയായാൽ ഇങ്ങനെ തന്നെ വേണം ഒറ്റമോളല്ലെ അതിന്റെ കേടാ ഇവൾക്ക്"

"എടി നീ "

"രണ്ടും ഒന്ന് നിർത്തിക്കെ പണിപാളിയെന്നാ തോന്നുന്നത് "

റിയ പരിഭവത്തിൽ പറഞ്ഞു

"എന്താടി "

"ടീ പോലീസ് ചെക്കിങ് പിടിച്ചാൽ അതോടെ തീർന്നു എല്ലാ പരുപാടിയും പൊളിയും പിന്നെ വീട്ടുകാരുടെ കയ്യിന്ന് കിട്ടുന്നത് വേറേ "

"റിയേ നീ വണ്ടി തിരിക്ക് "

പെട്ടന്നാണ് കുറച്ചകലെ മാറിനിന്ന പൊലീസുകാർ കാറിനു നേരെ നോക്കി അങ്ങോട്ടേക്ക് കൈ

💬 Comments

View all comments